ആലപ്പുഴ: മൂന്നാമത് സംസ്ഥാന 3×3 ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 11, 12 തീയതികളില്‍ പി.ഒ. ഫിലിപ് സ്കൂള്‍ ഓഫ് ബാസ്കറ്റ് ബോള്‍ മുനിസിപ്പല്‍ മൈതാനായില്‍ നടത്തും. 14 ജില്ലകളിലെ പ്രമുഖ ടീമുകള്‍ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും പങ്കെടുക്കും. സീനിയര്‍ വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും മത്സരമുണ്ടാകും. ടൂര്‍ണമെന്റ് നടത്തിപ്പിനായി ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാനായി എന്‍.സി.ജെ. രാജനെയും ജനറല്‍ കണ്‍വീനറായി മോട്ടി ഫിലിപ്പിനെയും ഓര്‍ഗനൈസിങ് സെക്രട്ടറിയായി റോണി മാത്യുവിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: