മുംബൈ: അന്ധേരി ഈസ്റ്റ് റെയില്‍വെ സ്റ്റേഷന് സമീപമുള്ള എട്ടുനിലക്കെട്ടിടത്തില് വന്‍ തീപ്പിടിത്തം. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 500 ഓളം പേരെ അഗ്നിശമന സേന ലിഫ്റ്റ് ഉപയോഗിച്ച് രക്ഷപെടുത്തി. ആര്‍ക്കും പരിക്കില്ല.
രണ്ടാം നിലയിലെ ലോട്ടറി സ്ഥാപനത്തിന്റെ ഓഫീസിലാണ് ആദ്യം തീപ്പിടിച്ചത്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആംബുലന്‍സുകളും എട്ടോളം ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ജനങ്ങളെ പ്രദേശത്ത് നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: