കൊച്ചി: പണ്ഡിറ്റ് കറുപ്പന്റെ ജന്മദിനത്തില് മരടില്‍ പിഴുതെറിയപ്പെട്ട അദ്ദേഹത്തിന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്നും സ്ഥലം അവിടുത്തെ കരയോഗത്തിന് തിരിച്ചുനല്‍കണമെന്നും മന്ത്രിസഭാതലത്തില്‍ തീരുമാനിച്ചിട്ടും പ്രാവര്‍ത്തികമാക്കാത്തതില്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദി പ്രതിഷേധിച്ചു.
കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ പണ്ഡിറ്റ് കറുപ്പന്റെ 77-ാം ചരമവാര്‍ഷിക അനുസ്രണ യോഗം വിഎച്ച്പി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.വി. മദനന് ഉദ്ഘാടനം ചെയ്തു. എം.കെ. ചന്ദ്രബോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. പി.കെ. അരവിന്ദന്, വി. സുന്ദരം, ഡോ. ഗോപിനാഥ് പനങ്ങാട്, കെ.കെ. വാമലോചനന്‍, ക്യാപ്റ്റന്‍ രമണന്, പി.സി. രാജന്‍ബാബു, പി.ഡി. സോമകുമാര്‍, ആര്. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദിയുടെ പുതിയ ഭാരവാഹികളായി സ്വാമി ഗോരഖ്നാഥ്, കെ.വി. മദനന്, ജസ്റ്റിസ് എം. രാമചന്ദ്രന് (രക്ഷാധികാരികള്‍), എം.കെ. ചന്ദ്രബോസ് (പ്രസിഡന്റ്), വി. സുന്ദരം (ജനറല്‍ സെക്രട്ടറി), പി.സി. രാജന്‍ബാബു (ട്രഷറര്‍), കെ.കെ. വാമലോചനന്‍, ക്യാപ്റ്റന്‍ രമണന് (വൈസ് പ്രസിഡന്റുമാര്‍), കെ.എ. ബാഹുലേയന്, സി.ജി. രാജഗോപാല്‍ (സെക്രട്ടറിമാര്‍), സി.കെ. പത്മനാഭന്, പി.ഡി. സോമകുമാര്‍, ഡോ. ഗോപിനാഥ് പനങ്ങാട്, ആര്. രാജു,
സി.ആര്. സന്തോഷ്കുമാര്‍, എസ്. പ്രശാന്ത്, അഡ്വ. എം.ടി. മുരളീധരന് (കമ്മറ്റി മെമ്പര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: