പറവൂര്‍: പറവൂര്‍ നഗരസഭയുടെ 2015-16 സാമ്പത്തികവര്‍ഷം 50,02,82,473 രൂപ വരവും 48,59,46,700 രൂപ ചെലവും 1,43,35,773 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്മാന് കെ.എസ്. ഷാഹുല്‍ ഹമീദ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ബജറ്റില്‍ മുന്തിയ പരിഗണന.
റോഡുകളുടെ നിര്‍മാണത്തിനും പുനരുദ്ധാരണത്തിനും 130.5 ലക്ഷം, ടൗണ്‍ഹാള്‍ റിപ്പയറിംഗ്, ജനറേറ്റര്‍ വാങ്ങുന്നതിന് 1 കോടി, കെ.ആര്. വിജയന് ഷോപ്പിംഗ് കോംപ്ലക്സ് റിപ്പയറിംഗിന് 5 ലക്ഷം, ടാക്സിസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് റിപ്പയറിംഗിന് 8 ലക്ഷം, മുനിസിപ്പല്‍ ഓഫീസ് നവീകരണത്തിന് 40 ലക്ഷം, മുനിസിപ്പല്‍ പേവാര്‍ഡിന് 20 ലക്ഷം, പേ ആന്റ് യൂസ് ടോയ്ലറ്റിന് 10 ലക്ഷം, ചൂതയില് പാലത്തിന് 20 ലക്ഷം, അംഗന്‍വാടികള്‍ക്ക് 10 ലക്ഷം, വൃദ്ധസദനത്തിന്റെ പൂര്‍ത്തീകരണത്തിന് 5 ലക്ഷം, താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് 20 ലക്ഷം, സമ്പൂര്‍ണ സൗരോര്‍ജപദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരരത്തോടെ നടപ്പിലാക്കുന്നതിന് 5 ലക്ഷം, അറവുമാലിന്യങ്ങള്‍ മറ്റ് വിസര്‍ജ്യങ്ങളും പൊതുമാര്ഗങ്ങളില് തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന് 32 നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും,
ജൈവപച്ചക്കറി കൃഷി വ്യാപകമാക്കാന്‍ ഉല്പാദനമേഖലയില് കൂടുതല്‍ പണംനീക്കിവെച്ചു, വെടിമറ, വൃന്ദാവന്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക്, വിഭിന്നശേഷിയുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പ്, ഹിയറിംഗ് എയ്ഡ്, വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം, സ്വയംതൊഴില്‍ പദ്ധതിപ്രകാരം ചെറുപ്പക്കാര്‍ക്ക് ഓട്ടോറിക്ഷ എന്നിവയാണ് മറ്റ് പദ്ധതികള്‍. ബജറ്റില്‍ നഗരസഭ മാസ്റ്റര്‍പ്ലാനിനെ സംബന്ധിച്ച് പ്രതിപാദിക്കാത്തത് ശ്രദ്ധേയമായി. പുതുമകളൊന്നും ഇല്ലാതെ 2014-15 ലെ ബജറ്റിന്റെ ആവര്‍ത്തനം മാത്രമാണുണ്ടായത്. കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളുംനടപ്പിലാക്കുവാന് പോലും ഇതുവരെ സാധിച്ചിട്ടില്ല. ചെയര്‍േപഴ്സണ്‍ വത്സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: