തുറവൂര്‍: കുത്തിയതോട് ഗ്രാമപഞ്ചായത്തില്‍ 14,36,21,587 രൂപ വരവും 13,53,96,587 രൂപ ചെലവും. 82,25,000 രൂപ മിച്ചവുമായുള്ള ബജറ്റ് അവതരിപ്പിച്ചു. ഉത്പാദന മേഖലയില്‍ നെല്‍കൃഷി, മല്‍സ്യകൃഷി എന്നിവ പ്രോല്‍സാഹിപ്പിക്കുക, വ്യക്തികള്‍, സംഘടനകള്‍, കുടുംബശ്രീയൂണിറ്റുകള്‍ എന്നിവര്‍ക്ക് പച്ചക്കറികൃഷിക്ക് ഫോളിഫാമുകള്സ്ഥാപിക്കല് , സേവന മേഖലയില്‍ മാലിന്യ സംസ്ക്കരണം, ബയോഗ്യാസ് പ്ലാന്റ്, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് എല്‍ഇഡി ലൈറ്റുകള്‍, സ്വന്തമായി ഭവന നിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍ക്ക് സഹായം, സമ്പൂര്‍ണ കുടിവെള്ളം, പഞ്ചായത്ത് ഓഫിസ് നവീകരണം, ആധുനിക ക്രിമിറ്റോറിയം തുടങ്ങിയവയ്ക്കാണ് ബജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ധനകാര്യസ്ഥിരം സമിതി ചെയര്മാന് ടി.ആര്. പൊന്നപ്പന് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി സുഗുണാനന്ദന്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: