ചേര്‍ത്തല: മീനാകുമാരി കമ്മീഷന് റിപ്പാര്‍ട്ടിന്റെ പേരില്‍ ബിജെപി സര്‍ക്കാരിനെ കരിവാരി തേയ്ക്കാനുള്ള കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളുടെയും, ചില സമുദായ നേതാക്കന്മാരുടേയും ശ്രമം കൊടും വഞ്ചനയാണെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. വി. പത്മനാഭന് പ്രസ്താവിച്ചു. ബോധപൂര്‍വ്വം രാജ്യത്തെ പാവപ്പെട്ട പരമ്പരാഗത മത്സ്യ ബന്ധന സമൂഹത്തെ വിഡ്ഢികളാക്കുകയാണ് ഇത്തരം സമരത്തിലൂടെ ഇവര്‍ ചെയ്യുന്നത്. 1997ല്‍ മുരാരി കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് വെളിച്ചം കാണിക്കാതെ മീനാകുമാരി കമ്മീഷനെ പഠനത്തിനായി നിയോഗിച്ചത് 10 കൊല്ലം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ്. സത്യങ്ങള്‍ മറച്ച് വെച്ച് ബജെപി സര്‍ക്കാരിനെതിരെ നടത്തുന്ന സമരങ്ങള്‍ എന്തിനാണെന്ന് കേന്ദ്രം ഭരിച്ച എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: