ന്യൂദല്‍ഹി: ന്യൂനപക്ഷക്കാരുടെ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും സിംഗ് അറിയിച്ചു.
മുംബൈയിലെയും ജബല്‍പൂരിലെയും ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: