കോട്ടയം: മനുഷ്യത്വമുളള മതത്തിന് മാത്രമേ ഈശ്വരനെ സേവിക്കാന്‍ കഴിയൂയെന്ന് ഗവര്‍ണര്‍ പി. സദാശിവം. പുതുപ്പളളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പളളിയിലെ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. മാനവ സേവയാണ് മാധവ സേവ. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒരേ സത്യമാണ്. ക്രിസ്തു പഠിപ്പിച്ചത് സ്നേഹമാണ്. ഇത് തന്നെയാണ് എല്ലാ ഈശ്വന്മാരും നമുക്ക് പകര്‍ന്ന് നല്‍കുന്നതെന്നും അദ്ദഹം പറഞ്ഞു. മുഖ്യമന്തി ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. പുതുപ്പളളി പളളിയുടെ ജീവകാരുണ്യ പദ്ധതിക്ക് സഹായവുമായി എത്തിയ സി.കെ. മേനോന് പളളിയുടെ ഉപഹാരം ഗവര്‍ണര്‍ സമ്മാനിച്ചു. മന്ത്രി കെ.സി. ജോസഫ്, പളളി വികാരി മാത്യു വര്‍ഗീസ് വലിയപീടികയില്‍, സെക്രട്ടറി എബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: