ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ കതിയാരി ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.വീടിനു സമീപത്തെ പാടത്ത്് കുട്ടികളുടെ മൃതദേഹം കണ്ടെത്തി.
18, 13, ഒന്‍പത് എന്നിങ്ങനെയാണ് കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. തലയിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ പാടുകളുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. വീട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിറ്റേ ദിവസം വീടിനു സമീപമുള്ള പാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനഭംഗം നടന്നോ എന്നു സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസുകാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: