കൊട്ടാരക്കര: എസ്ബിടി പുലമണ്‍ ശാഖയുടെ ജനറേറ്റര്‍ റൂമില്‍ തീ പിടുത്തം വന്‍ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
ബാങ്കില്‍ ഇടപാടുകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയം ജനറേറ്റര്‍ മുറിയില്‍ നിന്നും അതിശക്തമായി പുക ഉയരുന്നതുകണ്ട് ഉദ്ദ്യോഗസ്ഥരും ഇടപാടുകാരും പരിഭ്രമിച്ചു. ബാങ്കില്‍ സ്ഥാപിച്ചിട്ടുള്ള ഫയര്‍ എക്സ്റ്റിന്‍ക്യൂഷര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും തീ ആളി പടര്‍ന്നു. ഇടപാടുകാരും ജീവനക്കാരും പുറത്തെക്ക് ഓടി. ഉടന്‍തന്നെ കൊട്ടാരക്കര ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ മറ്റ് മുറികളിലെക്ക് തീ പടര്‍ന്നില്ല. ഏകദേശം 15 മിനിട്ടോളം തീ ആളികത്തി. പത്ത്കിലോ വാട്ടിന്റെ ജനറേറ്റര്‍, ഫര്‍ണിച്ചറുകള്‍, ഫാന്‍, വയറിങ് എന്നിവ കത്തി നശിച്ചിട്ടുണ്ട്.
ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ജനറേറ്റര്‍ കത്താനുള്ള കാരണം എന്താണന്ന് വ്യക്തമായിട്ടില്ല. ശനിയാഴ്ച ബാങ്ക് സമയം കുറവായതിനാല്‍ ഇടപാടുകള്‍ നടത്താന്‍ ഈസമയം നല്ല തിരക്കായിരുന്നു. തൊട്ടടുത്ത് തന്നെ തുണിക്കടകള്‍ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ തീപിടുത്തം ഏറെനേരം കൊട്ടാരക്കരയെ പരിഭ്രാന്തിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: