പത്തനാപുരം: പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ നെടുമ്പറമ്പ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേലക്കോട്ട് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.
ചേലക്കോട്ട് റസിഡന്റ് അസോസിയേഷനിലെ നൂറുകണക്കിന് വനിതാപ്രവര്ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ദേശീയ പാതയോരത്ത് നിന്നും മദ്യവില്പന ശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നത്.
എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേലക്കോട്ട് പ്രദേശത്ത് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന് പ്രവര്‍ത്തകര്‍ എംഎല്‍എ കെ.ബി.ഗണേഷ്കുമാറിന് നിവേദനം നല്കി.
മദ്യവില്പനശാല ചേലക്കോട്ട് പ്രദേശത്ത് സ്ഥാപിക്കാനുള്ള നീക്കം തടയുമെന്നും മാവേലി സ്റ്റോറിന്റെ ഭാഗത്തുനിന്നും ചേലക്കോട്ട് ഹൈസ്കൂള്‍ റോഡ് കയ്യേറി സ്വകാര്യവ്യക്തി നടത്തുന്ന അനധികൃത നിര്‍മ്മാണം തടയുമെന്നും ഗണേഷ്കുമാര് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: