പാലാ: ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ഡിവൈഎഫ്ഐ ശ്രമം. ആര്‍എസ്എസ് പ്രവര്‍ത്തകനും വിവിധ പത്രങ്ങളുടെ ഏജന്റുമായ ഇടനാട് കല്ലടിയില്‍ ധനേഷിനെയാണ് സിപിഎം ഡിവൈഎഫ്ഐ അക്രമിസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പേണ്ടാനംവയല്‍ കവലയില്‍ പത്രക്കെട്ടെടുത്ത് വിതരണത്തിനായി തരം തിരിക്കുന്നതിനിടെയാണ് ഇയാള്‍ക്കുനേരെ മാരുതി വാനിലെത്തിയ സംഘം അക്രമം നടത്തിയത്. പത്രമുണ്ടോയെന്ന് ചോദിച്ച് വാനില്‍നിന്നിറങ്ങിയ അരുണ്‍ അശോകന് എന്നയാളും രണ്ടുപേരുംകൂടിയാണ് വാനില്നിന്നറങ്ങിച്ചെന്നത്. പത്രമെടുക്കാന്‍ തിരിഞ്ഞ ധനേഷിനെ വെട്ടി. തലയ്ക്കുപരിക്കേറ്റു നിലത്തുവീണ ധനേഷിനെ കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു. നിലത്തു വീണ ധനേഷ് മരിച്ചെന്നുകരുതി അക്രമിസംഘം തിരികെ പോയി. പിന്നീട് നാട്ടുകാരാണ് ഇയാളെ പാലാ സര്‍ക്കാര്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയത്. അക്രമത്തില്‍ ധനേഷിന്റെ ഇടതുകയ്യും, വലതുകാലും ഒടിഞ്ഞു. തലയ്ക്കും വേട്ടേറ്റിട്ടുണ്ട്. അനീഷ് വിജയന്, അഭിലാഷ് വിജയന്, അനൂപ് പെരുങ്കുറ്റി, അഭിലാഷ് കണിയാത്ത്, ജീസ് ദേവസ്യ എന്നിവരും അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. വള്ളിച്ചിറ, വലവൂര്‍, ഇടനാട് ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ ഡിവൈഎഫ്ഐ സിപിഎം സംഘം സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് പാലാ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ഇടനാട്ടില് നടന്ന പ്രകടനത്തില്‍ അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, എന്‍.കെ. ശശികുമാര്‍, സി.കെ. അശോകന്, കെ.എന്‍. മോഹനന്, രാജേഷ് തമ്പലക്കാട്, ആര്. കണ്ണന്, ശ്രീകുമാര്‍ പാറപ്പള്ളി, എം.എസ്. ഹരികുമാര്‍, രഞ്ജിത്ത്, സാബു വര്‍ഗീസ്, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: