മരട്: മരട് നഗരസഭയില്‍ വിവരാവകാശനിയമ പ്രകാരം വിവരങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ നല്കാന് ചെന്ന പൊതുപ്രവര്ത്തകന് തര്‍ക്കത്തില്‍പ്പെട്ട് ക്ഷോഭിച്ചു സംസാരിച്ചതിന് പോലീസ് അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.
മരട് മാളാട്ടുവീട്ടില് പീറ്ററിനെയാണ് മരട് പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തത്. കുണ്ടന്നൂര്‍ ജംഗ്ഷനു സമീപം ദേശീയപാത ഇടിയാന്‍ കാരണമായ അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായിട്ടാണ് അപേക്ഷ നല്കാന് ചെന്നത്. മാര്‍ച്ച് 5 നായിരുന്നു കേസിനാസ്പദമായ സംഭവം. അപേക്ഷ നല്‍കിയത് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഫ്രണ്ട് ഓഫീസ് ജീവനക്കാരിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ മുഴുവന്‍ വിളിച്ചു വരുത്തി ഇയാളെ വളഞ്ഞു ആക്രമിക്കുകയായിരുന്നു.
അപേക്ഷ സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം എഴുതിത്തരണമെന്ന നിലപാടില്‍ പൊതുപ്രവര്‍ത്തകനും ഉറച്ചു നിന്നു. തുടര്‍ന്ന് പീറ്റര്‍ക്കെതിരെ നഗരസഭാ ജീവനക്കാര്‍ മരട് പോലീസില്‍ പരാതിനല്‍കുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ച പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ല. വ്യാഴാഴ്ച മറ്റൊരു പരാതിയുമായി പീറ്റര്‍ നഗരസഭാ കാര്യാലയത്തില്‍ ചെന്നിരുന്നു.
ആ സമയം നഗരസഭാ കാര്യാലയത്തിന്റെ പുതിയ കെട്ടിടം പണി നടക്കുന്നതില്‍ എംസാന്റിനു പകരം വേസ്റ്റുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പീറ്റര്‍ നഗരസഭാ ചെയര്‍മാനും, മുനിസിപ്പല്‍ എഞ്ചിനീയറും, സെക്രട്ടറിയും ചര്‍ച്ച നടത്തി വന്ന മുറിയില്‍ കയറി പരാതിപ്പെട്ടു. അത് ഇഷ്ടപ്പെടാതെ വന്ന ഇവര്‍ പഴയ പരാതിയനുസരിച്ച് കേസെടുക്കാന്‍ കമ്മീഷണറോട് ആവശ്യപ്പെട്ടതുമൂലമാണ് മരട് പോലീസ് ഇയാള്‍ക്കെതിരെ ഔദ്യോഗിക നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 353 വകുപ്പു പ്രകാരവും, അതിക്രമിച്ചു കയറിയതിന് 448 വകുപ്പു പ്രകാരവും, അസഭ്യം പറഞ്ഞതിന് 294 ബി വകുപ്പു പ്രകാരവും മരട് പോലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: