കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹൈപ്പര്‍ബേരിക് മെഡിസിന് യൂണിറ്റിന്റെ ഉദ്ഘാടനം പി. രാജീവ് എംപി നിര്‍വ്വഹിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സാ രിതിയില്‍ കേരളം ഉറ്റു നോക്കുന്ന അമൃത ഹൈപ്പര്‍ ബാരിക്ഓക്സിജന് ചേംബര്‍ തുടങ്ങിയത് സാധാരണക്കാരായ രോഗികള്‍ക്കും പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാതാ അമ്യതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. മനുഷ്യമനസ്സിലെ ദുഷ്ചിന്തകളാണ് അന്തരീക്ഷത്തെ കൂടുതല്‍ മലിനീകരിച്ചുകൊണ്ടിരിക്കുന്നതെന്നു സ്വാമിജി പറഞ്ഞു. ഈശ്വരനോടുള്ള ശരിയായ പ്രാര്‍ത്ഥനയാണ് ദുഷ്ചിന്തകളെ അകറ്റാന്‍ മനുഷ്യനു വേണ്ടതെന്നും സ്വാമിജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: