Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വെടിവെച്ചുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 09:42 pm IST
in India

ന്യൂദല്‍ഹി/ജമ്മു: സാംബ ജില്ലയിലെ സൈനിക ക്യാമ്പിനുനേരെ ആക്രമണം നടത്തിയ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു-പത്താന്‍കോട്ട് ദേശീയപാതയിലെ മെഷ്‌വാരയിലുള്ള 82-ാം കവചിതവ്യൂഹത്തിന്റെ ക്യാമ്പിനുനേരെ ആക്രമണം നടത്തിയ ഭീകരര്‍ ക്യാമ്പിനകത്തേക്ക് പ്രവേശിക്കുംമുമ്പ് തന്നെ വെടിയേറ്റുവീണു. ഇന്നലെ രാവിലെ 5.50ഓടെയായിരുന്നു ആക്രമണം. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടോ എന്നു പരിശോധിക്കുന്നതിനായി വ്യാപക തിരച്ചില്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്.

ഒന്‍പതുദിനങ്ങള്‍ നീളുന്ന നവരാത്രി ആഘോഷങ്ങളും മുസ്ലീംകള്‍ പേര്‍ഷ്യന്‍ പുതുവര്‍ഷമായ നൂറൂസും ആഘോഷിക്കുന്ന ദിനത്തില്‍ നടന്ന ആക്രമണം സമാധാനശ്രമങ്ങളെ തകര്‍ക്കാന്‍ ഉദ്യേശിച്ചുള്ളതാണെന്ന നിഗമനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.

സംഭവത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും റോഡിലൂടെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തദ്ദേശവാസി സംഭവം കണ്ട് മറിഞ്ഞുവീണ് ചെറുതായി പരിക്കേറ്റതായും പ്രതിരോധവകുപ്പ് പിആര്‍ഒ ലഫ്.കേണല്‍ മനീഷ് മേത്ത പറഞ്ഞു.

കത്വ ജില്ലയിലെ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ച് മൂന്നുപോലീസുകാരടക്കം നാലുപേരെ കൊലപ്പെടുത്തിയതിന്റെ പിന്നാലെ സാംബയില്‍ ആക്രമണം നടത്തിയവരും ഒരേ ഗ്രൂപ്പില്‍പ്പെട്ടവരാണോ എന്നതു വ്യക്തമല്ലെന്നും സൈനിക മേഖലയിലേക്ക് ഭീകരര്‍ക്ക് കടക്കാനായില്ലെന്നും സൈനിക വക്താവ് പറഞ്ഞു. വെള്ളിയാഴ്ച ആക്രമണം നടന്ന രാജ്ബാഗില്‍ നിന്നും 20കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ ആക്രമണശ്രമം നടന്ന സൈനിക ക്യാമ്പ്.

ഭീകരര്‍ ഗ്രനേഡുകള്‍ വലിച്ചെറിയുകയും നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്‌തെങ്കിലും സൈനിക ക്യാമ്പിന്റെ സുരക്ഷാ ചുമതലയുള്ള ജവാന്മാര്‍ ഭീകരരെ വെടിവെച്ചുവീഴ്‌ത്തുകയായിരുന്നു. 2013 സപ്തംബര്‍ 26നും ഇതേ ക്യാമ്പിനു നേരെ ഭീകരാക്രമണം നടന്നിട്ടുണ്ട്.

ഈവര്‍ഷം ഇതുവരെ 26 ഭീകരരെ സൈന്യം വധിച്ചിട്ടുണ്ടെന്നും ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനിടെ ഒകു സൈനികനു മാത്രമാണ് ജീവന്‍ നഷ്ടമായതെന്നും കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്നും സംസ്ഥാന ഉപമുഖ്യമന്ത്രിയില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും വിവരം ശേഖരിച്ചതായും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു.

ഭീകരരെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവും പറഞ്ഞു.

തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥയാത്രയ്‌ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.