കോട്ടയം: തിരുനക്കര പകല്‍പൂരത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് പൂരസമാരംഭം. 11 ചെറുപൂരങ്ങളാണ് അണിനിരക്കുന്നത്. രാവിലെ 7.30 ന് നടക്കുന്ന ശ്രീബലി എഴുന്നള്ളിപ്പിന് മട്ടന്നൂര്‍ ശങ്കരന് കുട്ടിമാരാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പഞ്ചവാദ്യം കൊഴുപ്പേകും. പകല്‍പൂരത്തിന്റെ ഭാഗമായി നടക്കുന്ന ആല്ത്തറമേളത്തില് മട്ടന്നൂരിനൊപ്പം 80 ല്‍ പരം കലാകാരന്മാരാണ് അണിനിരക്കുന്നത്. 5 മുതല്‍ 6.30വരെയാണ് കുടമാറ്റം. 7.30 ന് വെടിക്കെട്ടോടെ പകല്‍പൂരം സമാപിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന് നായര്‍, ബിജെപി നേതാവ് അഡ്വ. ജോര്‍ജ്ജ് കുര്യന് എന്നിവരാണ് ഈ വര്‍ഷത്തെ പൂരം അതിഥികള്‍. പകല്‍പൂരത്തിന് മുന്നോടിയായി ഇന്നലെ വൈക്കം തെക്കേനട ആന സ്നേഹിസംഘവും നക്കരക്കുന്ന് ആനപ്രേമി സംഘം ഒരുക്കിയ ആനചമയങ്ങളുടെ പ്രദര്‍ശനം ആകര്‍ഷണീയമായി.
തിരുനക്കര ശിവനെ
പങ്കെടുപ്പിക്കാനും തടയാനും കരുനീക്കം
കോട്ടയം: തിരുനക്കരയുടെ സ്വന്തം ഗജവീരനായ തിരുനക്കര ശിവനെ ഇന്നത്തെ പകല്‍പൂരത്തില്‍ എഴുന്നള്ളിക്കുന്നതിനും അത് തടയുന്നതിനുമുള്ള കരുനീക്കങ്ങള്‍ ഏറെ ശക്തമാണ്. തിരുനക്കരയിലെ മീനമാസ ഉത്സവത്തിന് കഴിഞ്ഞ കുറച്ചു നാളുകളായി തിരുനക്കര ശിവനെ എഴുന്നള്ളിക്കാറില്ല. മദപ്പാട് ആയതിനാലാണിത്. ഈ വര്‍ഷം മദപ്പാടിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 19 നാണ് ശിവനെ തളച്ചത്. സാധാരണഗതിയില്‍ മദപ്പാടുള്ള ആനയെ മൂന്ന് മാസമാണ് തളയ്ക്കുന്നത്. അതിനുശേഷം അഴിച്ച്മാറ്റവുന്നതാണെന്ന് ആന വൈദ്യന്മാര് ശാസ്ത്രഗ്രന്ഥങ്ങളെ സാക്ഷ്യപ്പെടുത്തി പറയുന്നു.
തിരുനക്കര ശിവനെ ഈ വര്‍ഷം പൂരത്തിനെഴുന്നള്ളിക്കണമെന്ന ആഗ്രഹത്തോടെ കോട്ടയത്തെ ഒരു സംഘം ആനപ്രേമികള്‍ രംഗത്തെത്തി. അവര്‍ സ്വന്തം ചെലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ആനവൈദ്യന്‍ ആ കുളത്തൂര്‍മൂഴി ദാമോദരന്‍ നായരെ വരുത്തി ചികിത്സ നടത്തി. അതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആനയെമാറ്റി കെട്ടുകയും ചെയ്തു. ഇന്നലെ വൈദ്യന് ആനയെ പരിചരിക്കുന്നതിനായി എത്തിയിരുന്നു. ഇന്നത്തെ പകല്‍പൂരത്തില്‍ തിരുനക്കര ശിവനെ എഴുന്നള്ളിക്കുന്നതിന് തയ്യാറാണെന്ന് ഒന്നാം പാപ്പാന് ഇളംപിള്ളി മനോജും സഹായി എം. ശേഖരനും ദേവസ്വം അധികൃതരെ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്നലെ ഉച്ചയോടെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍നിന്നും ചീഫ് വെറ്റിനറി ഓഫീസറുടെ കത്ത് കമ്മറ്റി കണ്‍വീനര്‍ക്ക് ലഭിച്ചു. ഒരു കാരണവശാലും മദപ്പാടിലുള്ള തിരുനക്കര ശിവനെ പൂരത്തിനെഴുന്നള്ളിക്കുവാന് പാടില്ല എന്നാണ് കത്തിലുള്ളത്. ആനയെ വേണ്ട രീതിയില്‍ നിരീക്ഷിക്കുകയോ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയോ ചെയ്യാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് ചീഫ് വെറ്റിനറി ഓഫീസര്‍ ഈ കത്ത് നല്‍കിയതെന്നാണ് ആന പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറയുന്നു.
നഗരത്തില്‍ ഗതാഗതനിയന്ത്രണം
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പകല്പ്പൂരത്തോടനുബന്ധിച്ചു കോട്ടയം നഗരത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി എട്ടു വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.
ചങ്ങനാശേരി ഭാഗത്തു നിന്നു ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുന്ന സര്‍വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവാഹനങ്ങള്‍ ചിങ്ങവനം ഗോമതിക്കവലയില്‍ നിന്നു തിരിഞ്ഞ് പാക്കില്‍ പൂവന്തുരുത്ത് കടുവാക്കുളം കഞ്ഞിക്കുഴി മണര്‍കാട് തിരുവഞ്ചൂര്‍ വഴി പോകണം. ചിങ്ങവനം ഭാഗത്തു നിന്നു മണര്‍കാട്ടേക്കു പോകേണ്ട സര്‍വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവാഹനങ്ങള്‍ ഗോമതിക്കവല പാക്കില്‍കവല പൂവന്തുരുത്ത് കടുവാക്കുളം കഞ്ഞിക്കുഴി വഴി പോകണം. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു വന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകേണ്ട സര്‍വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവാഹനങ്ങള്‍ പേരൂര്‍ കവല തിരുവഞ്ചൂര്‍ മണര്‍കാട് പുതുപ്പള്ളി ഞാലിയാകുഴി തെങ്ങണ ചങ്ങനാശേരി വഴി പോകണം. കെ.കെ. റോഡില്‍ കിഴക്കു നിന്നു വന്ന് ഏറ്റുമാനുര്‍ ഭാഗത്തേക്കു പോകേണ്ട സര്‍വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവാഹനങ്ങള്‍ മണര്‍കാട് ഏറ്റുമാനൂര്‍ റോഡിലൂടെയും തെക്കോട്ട് പോകേണ്ടവന പുതുപ്പള്ളി റോഡിലൂടെയും പോകണം.
കെ.കെ. റോഡില്‍ നിന്നു വരുന്ന സര്‍വീസ് ബസുകള്‍ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ കലക്ടറേറ്റ് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞു ലോഗോസ് ജംഗ്ഷന് കുര്യന് ഉതുപ്പു റോഡ് വഴി നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തേണ്ടതും തിരികെ ബേക്കര്‍ ജംഗ്ഷന് ശാസ്ത്രി റോഡു വഴി പോകേണ്ടതുമാണ്. കാരാപ്പുഴ തിരുവാതുക്കല്‍ തിരുവാര്‍പ്പ് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് കെ.എസ്.ആര്.ടി.സി. പുളിമൂട് പാലാമ്പടം ബോട്ട്ജെട്ടി വഴി പോകണം, ഈ ഭാഗത്തു നിന്നു തിരികെ വരുന്ന വാഹനങ്ങള്‍ പുത്തനങ്ങാടി ഉപ്പൂട്ടിക്കവല ബേക്കര്‍ ജംഗ്ഷന് വഴി നാഗമ്പടം ബസ്സ്റ്റാന്‍ഡില്‍ എത്തണം. ചില്‍ഡ്രന്‍സ് ലൈബ്രറി ഭാഗത്തു നിന്നും നഗരത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ലൈബ്രറി ഭാഗത്തു നിന്നു തെക്കോട്ടു തിരിഞ്ഞ് ബോട്ടുജെട്ടി പാലാമ്പടം പുളിമൂട് ജംഗ്ഷന് വഴി പോകണം.
പകല്‍പ്പൂരത്തിന് എഴുന്നള്ളിക്കുന്ന ഗജവീരന്മാര്
തിരുനക്കര ശിവന്, ഗുരുവായൂര്‍ വലിയകേശവന്, ഗുരുവായൂര്‍ നന്ദന്, ഗുരുവായൂര്‍ ദാമോദര്‍ദാസ്, തിരുമല ഗജേന്ദ്രന്, ചൈത്രം അച്ചു, തടത്താവിള രാജശേഖരന്, ജയശ്രീ വാസുദേവന്‍, ചെറായി ശ്രീപരമേശ്വരന്, കുളമാക്കല്‍ പാര്‍ത്ഥസാരഥി, പല്ലാട്ട് ബ്രഹ്മദത്തന്, മുള്ളത്ത് ഗണപതി, പാമ്പാടി സുന്ദരന്‍, കീഴൂട്ട് വിശ്വനാഥന്, ഉഷശ്രീ ദുര്‍ഗ്ഗാപ്രസാദ്, കിരണ്‍ ഗണപതി, വേമ്പനാട് അര്ജ്ജുനന്, മുണ്ടയ്ക്കല്‍ ശ്രീനന്ദന്, ചോയിസണ് അമ്പാടിക്കണ്ണന്, പട്ടാമ്പി മണികണ്ഠന്, തളിപ്പറമ്പ് ശിവസുന്ദര്‍, വേണാട്ടുമഠം ഗണേശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: