ആലപ്പുഴ: മദ്യപിച്ച് ക്ഷേത്രവളപ്പില്‍ പൊങ്കാല സമര്‍പ്പണം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ: ദീലീപ്കുമാറിനെയാണ് ജില്ലാ പോലീസ് ചീഫ് ജി. ബാലചന്ദ്രന് സസ്പെന്റ് ചെയ്തത്. ഫെബ്രുവരി അറവുകാട് ദേവീ ക്ഷേത്രത്തില്‍ നടന്ന പൊങ്കാല സമര്‍പ്പണം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ഭാരവാഹികളെ കയ്യേറ്റം ചെയ്തെന്നുമായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാതി. ഇതേത്തുടര്‍ന്ന് ക്ഷേത്രയോഗം ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈയാളെ മൂന്നാഴ്ച മുമ്പ് കൈനടി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: