ആലപ്പുഴ: ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്കപരിപാടിയിലേക്ക് (കരുതല്‍ 2015) ഏപ്രില്‍ 17 വരെ പരാതികള്‍ നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ട്രേറ്റ് എന്നിവ വഴി പരാതി സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഈടാക്കുന്നതല്ല. പരാതി സമര്‍പ്പിക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. ആധാര്‍ ഇല്ലെങ്കില്‍ ഫോട്ടോ പതിച്ച മറ്റേതെങ്കിലും ഐഡി കാര്‍ഡ് കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ഔദേ്യാഗിക വെബ്സൈറ്റായ www.keralacm.gov.in വഴിയും പരാതി സമര്‍പ്പിക്കാം. പരാതി നല്കുന്നതു സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ഇനിപ്പറയുന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം: 1076 (ബിഎസ്എന്‍എല്‍/ലാന്‍ഡ് ലൈന്‍), 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), +91471 1076 (വിദേശത്തു നിന്ന്). ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പട്ടിക ഇതോടൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: