ആലപ്പുഴ: ജില്ലാക്കോടതി പാലത്തില്‍ ഒടിഞ്ഞു തൂങ്ങിയ ഫ്ളക്സ് ബോര്‍ഡുകള്‍ തട്ടി കാല്‍നട യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നു. തടിയില്‍ തീര്‍ത്ത കൂറ്റന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഒടിഞ്ഞു തൂങ്ങുകയായിരുന്നു. ഇത്തരം ബോര്‍ഡുകള്‍ കാറ്റടിക്കുന്നതോടെ ഉയര്‍ന്നു പൊങ്ങി മുഖത്തടിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. എന്നാല്‍ ഇവ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ജില്ലാക്കോടതി ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: