കുണ്ടറ: ഗുണ്ടാആക്രമത്തില് ഗുരുതരമായി പരിക്കേറ്റ ധര്മ്മപാലന് ചികിത്സാസഹായവുമായി തായ്നാട് സേവാസംഘം. താല്‍ക്കാലിക ധനസഹായമായി 25000 രൂപ സേവാസംഘം ഭാരവാഹികളായ സി.കെ.ചന്ദ്രബാബു, കൈപ്പള്ളില്‍ ആനന്ദന്, നെടുമ്പന ഓമനക്കുട്ടന്, പുലിയില ഹരിദാസന്, മനോജ്കുമാര്‍ എന്നിവര്‍ ധര്‍മ്മപാലന്റെ വസതിയിലെത്തി കൈമാറി.
ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ് പഴങ്ങാലം ക്ഷേത്രത്തിന് സമീപം സ്ഥിരതാമസമായിരുന്ന ധര്‍മ്മപാലനെ 1989ല്‍ ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചത്. ആക്രമത്തില്‍ വലത് കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം ധര്‍മ്മപാലന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും മറ്റുള്ളവര്‍ കൈക്കലാക്കുകയും നാല് സഹോദരിമാരെയും കശുവണ്ടി തൊഴിലാളികളായ അച്ഛനമ്മമാരെ കുടിയൊഴിപ്പിക്കുകയുമായിരുന്നു.
ഭാര്യവീടായ കുഴിയത്ത് ഇപ്പോള്‍ താമസിക്കുന്ന ധര്മ്മപാലന് നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുകയും ശരീരം തളര്‍ന്ന് കിടപ്പിലാകുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നെടുമ്പന സേവാസംഘം സഹായത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: