പത്തനാപുരം: നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയുള്ള ഭാഗത്താണ് നിര്‍മ്മാണം നടക്കുന്നത്.
റോഡിന്റെ വശങ്ങളില് വീതി കൂട്ടി നടപ്പാതയും കൈവരികളും സ്ഥാപിച്ച് കോണ്‍ക്രീറ്റ് കട്ടകള്‍ പാകുന്ന പണികളാണ് നടക്കുന്നത്. പതിമൂന്നാം ധനകാര്യകമ്മീഷനില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് നിര്‍മ്മാണം.
ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ നെടുംപറമ്പ് മുതല്‍ കല്ലുംകടവ് വരെയുള്ള ഭാഗങ്ങളില്‍ റോഡിന് വീതി കൂട്ടുകയും വശങ്ങളില് ഓടകള്‍ നിര്‍മ്മിച്ച് മേല്മൂടി സ്ഥാപിക്കുകയും ചെയ്തു.
കുന്നിക്കോട് പത്തനാപുരം പാതയില്‍ ഓടകള്‍ക്ക് മേല്മൂടി പൂര്‍ണമായും സ്ഥാപിച്ചെങ്കിലും മറ്റ് ഭാഗങ്ങളില്‍ ഇത് പൂര്‍ത്തീകരിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഓടയുള്ള ഭാഗങ്ങളില്‍ മുകളില്‍ സ്ലാബിട്ട ശേഷം വശങ്ങളില് കൈവരികള്‍ സ്ഥാപിക്കുകയും മറ്റിടങ്ങളില്‍ കോണ്‍ക്രീറ്റ് ടൈലുകള്‍ പാകിയുമാണ് നടപ്പാത നിര്‍മ്മിക്കുന്നത്.
ഇവിടെയുള്ള നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തിരക്കേറിയ പ്രദേശങ്ങളായ മഞ്ചള്ളൂര്‍, പിടവൂര്‍, വെള്ളങ്ങാട് ജംഗ്ഷനുകളിലും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: