ന്യൂദല്‍ഹി: ചുവപ്പു ലൈറ്റിട്ട് സര്‍ക്കാര്‍ വാഹനത്തില്‍ പായാമെന്ന് ഇനി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എല്ലാ നേതാക്കളും കരുതേണ്ട.
റെഡ് ബീക്കണിന്റെ ദുരുപയോഗത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഭരണഘടനാപരമായ ഒന്‍പതു പോസ്റ്റുകളിലേക്ക് ഇവയുടെ ഉപയോഗം പരിമിതപ്പെടുത്താനാണ് പദ്ധതി.
കേന്ദ്രത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിങ്ങനെ അഞ്ച് പദവികള്‍ വഹിക്കുന്നവരുടെ വാഹനങ്ങള്‍ക്കു മാത്രമായി ചുവപ്പ് ലൈറ്റ് പരിമിതപ്പെടുത്തും.
സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെ ഒൗദ്യോഗിക വാഹനങ്ങള്‍ക്കു മാത്രം മതി റെഡ് ബീക്കണ്‍. ഈ നിര്‍ദ്ദേശത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായം തേടിയിരിക്കുകയാണ്.
ഇത് അംഗീകരിച്ചാല്‍ പുതിയ നിയമം ്രപാബല്യത്തിലാകുന്നതോടെ മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് ചുവപ്പു ലൈറ്റ് ഇല്ലാതാകും.നിയമം തെറ്റിച്ചാല്‍ കടുത്ത ശിക്ഷയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: