Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 11:02 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതികള്‍ വിജയംകണ്ടതോടെ ഭാരതത്തിലേക്ക് വിദേശനിക്ഷേപം ഒഴുകുന്നു. 2014 ഏപ്രില്‍ മുതല്‍ 2015 ജനുവരി വരെ 1.60 ലക്ഷം കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തെത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ലോകരാജ്യങ്ങളിലും വിദേശ കമ്പനികളിലും ഉടലെടുത്ത ആത്മവിശ്വാസമാണ് വിദേശനിക്ഷേപതോത് വന്‍തോതില്‍ ഉയരാന്‍ കാരണം.

ജനുവരിയില്‍ മാത്രം 27,900 കോടിരൂപയുടെ വിദേശനിക്ഷേപമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ 29 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിദേശനിക്ഷേപമാണിത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ വിദേശനിക്ഷേപത്തിന്റെ വളര്‍ച്ച 36 ശതമാനത്തിലെത്തി. 2014 ജനുവരിയില്‍ ലഭിച്ച വിദേശനിക്ഷേപത്തിന്റെ ഇരട്ടിയോളമാണ് ഈവര്‍ഷം ആദ്യമാസത്തില്‍ രാജ്യത്തെത്തിയത്. ഇതിനു മുമ്പ് 2012 സപ്തംബറിലാണ് മുപ്പതിനായിരം കോടിയ്‌ക്കടുത്ത് വിദേശനിക്ഷേപം എത്തിയത്.

വ്യാവസായിക വികസന,നയവകുപ്പിന്റെ കണക്കുകളാണ് രാജ്യത്തിന്റെ സമ്പദ്‌രംഗത്തിന്റെ പുതിയ പ്രതീക്ഷകള്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. 2013 ഏപ്രില്‍ മുതല്‍ 2014 ജനുവരി വരെ 1.20 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഉണ്ടായതെങ്കില്‍ നാല്‍പ്പതു ലക്ഷം കോടിരൂപയുടെ വര്‍ദ്ധനവ് ഇത്തവണ പത്തുമാസംകൊണ്ട് ഉണ്ടായിട്ടുണ്ട്. ടെലികോം മേഖലയില്‍ 17,500കോടി രൂപയുടെ നിക്ഷേപവും സേവന മേഖലയില്‍ 16,368 കോടിരൂപയുടെ നിക്ഷേപവും ഉണ്ടായി. ഓട്ടോമൊബൈല്‍ രംഗത്ത് 12,850 കോടിരൂപയുടേയും കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍-ഹാര്‍ഡ് വെയര്‍ രംഗത്ത് 8100കോടിരൂപയുടേയും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് 7800കോടിരൂപയുടേയും നിക്ഷേപം നടന്നു.

2014ഏപ്രില്‍-2105 ജനുവരി കാലത്ത് മൗറീഷ്യസില്‍ നിന്ന് അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഭാരതത്തിലേക്ക് എത്തിയത്. സിംഗപ്പൂര്‍ 33,000കോടിരൂപയുടേയും നെതല്‍ലന്റ് ഇരുപതിനായിരം കോടിരൂപയുടേയും ജപ്പാനും അമേരിക്കയും പതിനായിരം കോടിരൂപയ്‌ക്കടുത്തും നിക്ഷേപം നടത്തി.

വിവിധ മേഖലകളിലെ വിദേശനിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കുന്നതിന് ഫലം കാണുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ നല്‍കുന്ന അടയാളം. ഇന്‍ഷുറന്‍സ്,റെയില്‍വേ,മരുന്ന് മേഖലകളില്‍ വിദേശനിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഇതിനകം തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു.

അടിസ്ഥാന സൗകര്യമേഖലയില്‍ തുറമുഖ,വിമാനത്താവള, ദേശീയപാതാ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഒരുലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോകരാജ്യങ്ങളുടെ ഇടയില്‍ ഭാരതത്തിന്റെ വികസനക്കുതിപ്പിന് സാക്ഷ്യംവഹിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.