ബംഗളൂരു: ഭാരതത്തിന്റെ ആദ്യ ചൊവ്വ മംഗള്യാന് ഉപഗ്രഹം കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24ന് ചൊവ്വ ദൗത്യത്തിന് ആറുമാസമാകും. കാലാവധി പൂര്‍ത്തിയായാലും മംഗള്യാന് ഒരു കേടുപാടുമില്ലാതെ ഇനിയും വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുമെന്ന് ഐഎസ്ആര് ഒ വ്യക്തമാക്കി. ഉപഗ്രഹത്തിന്റെ കാലാവധി സാങ്കേതികമായി അടുത്തയാഴ്ച കഴിയും.
ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കിരണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍ ധാരാളം ഇന്ധനം ഉള്ളതിനാല്‍ ഇത് ഇനിയും പ്രവര്‍ത്തന ക്ഷമമായി തുടരും. അതിനാല്‍ ചൊവ്വയിലെ കാലാവസ്ഥയെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ നമുക്ക് സാധിക്കും.
ഇതിനകം ചൊവ്വയെപ്പറ്റി ധാരാളം വിവരങ്ങളും ചിത്രങ്ങളും ലഭിച്ചു. അവ വിശകലനം ചെയ്തുവരികയാണ്.കഴിഞ്ഞ സപ്തംബര്‍ 24നാണ് മംഗള്യാന് ചൊവ്വയില്‍ എത്തിയത്.
ആദ്യ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന ആദ്യ രാജ്യമാണ് ഭാരതം. വരുന്ന ജൂണിലാണ് മംഗള്യാന് അടുത്ത വെല്ലുവിളി നേരിടുന്നത്. ചൊവ്വ, ഭൂമി, സൂര്യന് എന്നിവ ഒരേ നിരയില്‍ വരുന്ന ആ സമയത്ത് മംഗള്‍യാനില്‍ നിന്ന് ഒരു വിവരവും ലഭിക്കില്ല. അവിടേക്ക് ഒരു സന്ദേശവും അയക്കാനും കഴിയില്ല.ജൂണ്‍ എട്ടിനും 22നും ഇടയ്ക്കാകും ഇത് അനുഭവപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: