ചങ്ങനാശേരി: വൈദ്യുതി തൂണില്‍ നിന്നും അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ലൈന്മാന് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും. ചങ്ങനാശേരി ടൗണ്‍ സെക്ഷനിലെ ലൈന്മാന് ഇത്തിത്താനം മലകുന്നം കൊച്ചുപറമ്പില്‍ ദേവസ്യ(കുട്ടപ്പന്-45) മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം ആറിന് ചൂളപ്പടി-കടമാഞ്ചിറ റോഡില്‍ 11 കെ.വി. ലൈനിന്റെ പോസ്റ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടകാരണം കണ്ടെത്താന്‍ വൈദ്യുതിവകുപ്പ് ഇന്സ്പെക്ടറെകൊണ്ട് അന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. എ.നിഷാദ്മോന് പറഞ്ഞു.
ലൈന്മാന് വീണുമരിച്ചത് മേലുദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്്ച വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും ചങ്ങനാശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടിരുന്നു. നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ പരാതിപ്പെട്ടതിന് പ്രകാരം ചൂളപ്പടി-കടമാന്‍ചിറ റോഡിലുള്ള വൈ്ദ്യുതിതൂണില് കയറി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ ചെത്തിപ്പുഴ സബ്ബ് സ്റ്റേഷന്റെ ഫീഡറില്‍ നിന്നു വൈദ്യുതി പ്രവഹിച്ചതാണ് ദേവസ്യയുടെ മരണത്തിനിടയാക്കിയതെന്ന് മറ്റു ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: