ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതരുമായി കൂടിക്കാഴ്‌ച്ച നടത്തി.
കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ദല്‍ഹി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ദല്‍ഹി പോലീസ് നടത്തിയ അന്വേഷണം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടത്തിയത്.
















