ബര്‍ദ്വാന്‍: ബര്‍ദ്വാന്‍ ജില്ലയിലെ ബെല്‍സോര്‍ ഗ്രാമത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ 200ബോംബുകളും ഗ്രനേഡുകളും റിവോള്‍വറുകളും പിടിച്ചെടുത്തു. രഹസ്യസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബര്‍ദ്വാന്‍ എസ്പി കുനാല്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മാരകായുധങ്ങള്‍ കണ്ടെടുത്തത്.
നഗരത്തില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയായി ക്ലബ്ബില്‍നിന്നാണ് മാരയായുധങ്ങള് കണ്ടെടുത്തതെന്ന് ആഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് തരുണ്‍ ഹല്‍ദാര്‍ അറിയിച്ചു. പിടിച്ചെടുത്ത ബോബുകള്‍ ബോംബ് സ്ക്വാഡെത്തി നിര്‍വ്വീര്യമാക്കി.
ഇതുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന മറ്റൊരാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്നും എഎസ്പി അറിയിച്ചു.
കഴിഞ്ഞവര്‍ഷം ബര്‍ദ്വാനിലെ റസിഡന്‍ഷ്യല്‍ കോളനിയില്‍ ബോംബ് സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ എര്‍പ്പെടുത്തിയിരിക്കുകയാണ്. ബര്‍ദ്വാന്‍ സ്ഫോടനത്തിനുപിന്നില്‍ ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള ജിഹാദികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളും പോലീസിന്റേയും സേനയുടേയും നിരീക്ഷണത്തിലാണ്. ബര്‍ദ്വാന്‍ സ്ഫോടനക്കേസില്‍ ഇപ്പോള്‍ എന്‍ഐഎ അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: