കോട്ടയം: ശിവപഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ തിരുനക്കരയപ്പന്റെ തിരുവുത്സവത്തിന് കൊടിയേറി. താഴമണ്‍ മഠത്തിലെ മഹേഷ് മോഹനരരാണ് ഇന്നലെ വൈകിട്ട് എഴുമണിയോടെ കൊടിയേറ്റിയത്. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം 24ന് ആറാട്ടോടെ സമാപിക്കും. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ പകല്‍പ്പൂരം ഏഴാം ഉത്സവദിനമായ 21ന് നടക്കും. കിഴക്കന്‍ ചേരുവാരത്തിലും പടിഞ്ഞാറന്‍ ചേരുവാരത്തിലുമായി ഇരുപത്തിരണ്ട് ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുന്നത്. ഗുരുവായൂര്‍ വലിയ കേശവന്, ഗുരുവായൂര്നന്ദന്, ഗുരുവായൂര്‍ ദാമോദര്‍ദാസ്, തിരുനക്കര ശിവന്, തിരുമല ഗജേന്ദ്രന്, ചൈത്രം അച്ചു, തടത്താവിള രാജശേഖരന്, ജയശ്രീ വാസുദേവന്‍, ചെറായി ശ്രീപരമേശ്വരന്, കീഴൂട്ട് വിശ്വനാഥന്, കുളമാക്കല്‍ പാര്‍ത്ഥസാരഥി, പല്ലാട്ട് ബ്രഹ്മദത്തന്, പാമ്പാടി സുന്ദരന്‍, മുള്ളത്ത് ഗണപതി, ഉഷശ്രീ ദുര്‍ഗ്ഗാപ്രസാദ്, കിരണ്‍ ഗണപതി, വേമ്പനാട് അര്ജ്ജുനന്, മുണ്ടക്കല്ശ്രീനന്ദന്, ചോയിസണ് അമ്പാടിക്കണ്ണന്, പട്ടത്ത് മണ്കണ്ഠന്, തളിപ്പറമ്പ് ശിവസുന്ദര്‍, വേണാട്ടുമറ്റം ഗണേശന് തുടങ്ങിയ ഗജവീരന്മാരാണ് പൂരത്തിന് അണിനിരക്കുന്നത്.
കൊടിയേറ്റിനോടനുബന്ധിച്ച് നടന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സു ബാഷ് അദ്ധ്യക്ഷത വഹിച്ചു.
രണ്ടാം ഉത്സവദിനമായ ഇന്ന് രാവിലെ 7.30ന് ശ്രീബലി, 2ന് ഉത്സവബലിദര്‍ശനം, എന്നിവ നടക്കും.
കണ്വന്ഷന് പന്തലില്‍ രാവിലെ 10ന് നാരായണീയം, 12ന് സര്‍പ്പംപാട്ട്, 1ന് രാഗസുധ, 2.30ന് തിരുവാതിരകളി, 3.30ന് ഭജന, 4.30ന് മതപ്രസംഗം, 6.30ന് സംഗീതസുധ, രാത്രി 7.30ന് വയലിന് കച്ചേരി, 8.30ന് സംഗീതക്കച്ചേരി, 9.30ന് കഥകളി മഹോത്സവം എന്നിവ യാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: