സുവ: തെക്കന്‍ ശാന്തസമുദ്രത്തില്‍ വെള്ളിയാഴ്ച രാത്രി വീശിയടിച്ച പാം ചുഴലിക്കാറ്റില്‍ എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. . മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും.
മണിക്കൂറില്‍ 200 മൈലായിരുന്നു വേഗത. 15 മുതല്‍ 30 മിനിട്ടുവരെ കാറ്റ് ആഞ്ഞടിച്ചു.തലസ്ഥാനമായ പോര്‍ട്ട് വിലയില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ദുരിതാശ്വാസകേന്ദ്രങ്ങളും വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെയുള്ള വനോതു ദ്വീപ് പൂര്‍ണമായും തകര്‍ന്നു.മരങ്ങള്‍ കടപുഴകി. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു.
കൃഷിഭൂമികള്‍ നാമാവശേഷമായി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകരാറിലായി. ഇവിടെ വീശിയ കാറ്റുകളില്‍ ഏറ്റവും ശക്തമായ കാറ്റായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
















