അങ്കമാലി: ഹിന്ദുഐക്യവേദിയുടെ കറുകുറ്റി പഞ്ചായത്ത് സമ്മേളനം സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണവചനങ്ങളും സ്വാമി വിവേകാനന്ദ സുക്തങ്ങളും ഭാവി തലമുറയ്ക്ക് രക്ഷയാകുമെന്നും സ്വാമി പറഞ്ഞു.
മാറിമാറി വരുന്ന സര്‍ക്കാരുകളുടെ ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരു പോലെ കണ്ട് പ്രവര്‍ത്തിച്ച് കേരളത്തെ ഉന്നതിയിലേക്ക് നയിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ.പി.സുരേഷ് ആവശ്യപ്പെട്ടു. കാലങ്ങളായി ഐക്യവേദി ആവശ്യപ്പെടുന്ന പൊതുശ്മശാനം എത്രയും വേഗം നിര്മ്മിച്ചില്ലായെങ്കില് ശക്തമായ പ്രക്ഷോഭത്തിന് ഐക്യവേദി നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഹിന്ദുഐക്യവേദി കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ചിരകാല ആവശ്യമായ പൊതുശ്മശാനം പ്രാവര്‍ത്തികമാക്കണമെന്നും ഭൂരഹിതര്‍ക്കും കനാല്‍ബണ്ടില്‍ താമസിക്കുന്നവര്‍ക്കും ഭൂമിയും, വാസയോഗ്യമായ വീടും നിര്‍മ്മിച്ചു നല്‍കണമെന്നും താലൂക്ക് സെക്രട്ടറി സി.ആര്.നന്ദകുമാര്‍ ആവശ്യപ്പെട്ടു.
ജില്ലാ കമ്മറ്റിയംഗം എം.കെ.വല്സലന്, സാമുദായിക നേതാക്കളായ എന്‍.ആര്.ശിവശങ്കരന് നായര്‍, എം.കെ.വേണുഗോപാലന്‍, വി.വി.സത്യവാന്, ഒ.വി.ദിലീപ്കുമാര്, കെ.പി.കൃഷ്ണന്, കെ.വി.ബിജു, എം.കെ.ഉണ്ണിമോന്, എന്‍.കെ.കുട്ടപ്പന്, ചിറങ്ങര മുരളി, ഹിന്ദുഐക്യവേദി മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മാധവന്, ടി.പി.ഓമനക്കുട്ടന്, അജീഷ് നാരായണന്, സി.വി.വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: