ആലുവ: ആലുവ നഗരസഭയിലെ അന്യായമായ കെട്ടിടനികുതി വര്‍ധന നഗരവാസികളെ വലക്കുന്നു. ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് 25 മുതല്‍ 60 ശതമാനംവരെയും കൊമേഴ്ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 60 മുതല്‍ 125 വരെയും നികുതി വര്‍ധനയാണ് നടപ്പാക്കിയത്. ഇതുപ്രകാരം കെട്ടിടങ്ങളുടെ നിലവാരത്തിനനുസരിച്ച് ഗാര്ഹികമാണെങ്കില് 25 മുതല്‍ 60 ശതമാനം വരെ വര്‍ധിപ്പിക്കാം.
എന്നാല്‍ ആലുവയില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും പരമാവധി വര്‍ധനയായ 60 ശതമാനമാണ് നടപ്പിലാക്കിയിട്ടുള്ളത്. നിലവാരം പരിശോധിച്ച് കെട്ടിടം വാര്‍ക്കയോ ടൈല്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് വേര്‍തിരിവൊന്നുമില്ലാതെ എല്ലാത്തിനും 60 ശതമാനം വര്‍ധിപ്പിച്ചതാണ് നഗരവാസികളുടെ പ്രതിഷേധത്തിനിടയാക്കിയത്. കൊമേഴ്ഷ്യല്‍ കെട്ടിടങ്ങള്‍ക്കും പരമാവധി 60 ശതമാനം മുതല്‍ 125 വരെ വര്‍ധന എന്നതിനുപകരം 300 ശതമാനം വര്‍ധനയാണ് നടപ്പാക്കിയിട്ടുള്ളത്.
ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫോമിന്റെ വില 5 രൂപയില്‍നിന്ന് 50 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് ഫീസും സമാനമായി 300 വരെയായി വര്‍ധിപ്പിച്ച് കച്ചവടക്കാരില്‍നിന്ന് പിരിക്കുന്നുണ്ട്. സര്‍ക്കാര്‍ 300 ശതമാനം വരെ വര്‍ധനവരുത്തി എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചത്.
എന്നാല്‍ ഇത്തരത്തിലുള്ള വര്‍ധനക്ക് സര്‍ക്കാര്‍ അംഗീകാരമില്ലെന്ന് മാത്രമല്ല മൂന്നുമാസം കൂടി പഴയ നിരക്ക് തന്നെ തുടരണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയുമായി മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ മുന്‍സിപ്പല്‍ ഓഫീസ് സെക്രട്ടറിയുടെ ഓഫഈസില് കുത്തിയിരിപ്പ് സമരം നടത്തിയതോടെ വര്‍ധന പിന്‍വലിക്കുകയായിരുന്നു.
വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സമരരംഗത്തെത്തുന്നതോടെ ആലുവ നഗരസഭയുടെ ഈ നികുതിക്കൊള്ള നഗരവാസികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. വന്‍കിട ഫ്ളാറ്റുകള്‍ക്കും വീടുകള്‍ക്കുമെല്ലാം പരമാവധി വര്‍ധനക്ക് നോട്ടീസ് നല്‍കുകയും അവരെ അപ്പീലിന് പ്രേരിപ്പിച്ച് അതുവഴി അഴിമതി നടത്താന്‍ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില അംഗങ്ങളും ചേര്‍ന്നൊരുക്കിയ പദ്ധതിയാണിതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: