Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

13. 3. 2015; നാണക്കേടിന്റെ നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 11:06 pm IST
in Kerala

തിരുവനന്തപുരം: മാര്‍ച്ച് 13 2015: കേരള നിയമസഭയുടെ ചരിത്രത്തിലെ മഹാനാണക്കേടിന്റെ നാള്‍. ഉന്തും തള്ളും അടിയും പിടിയും കടിയും നടന്ന സഭയില്‍ ബജറ്റ് അവതരിപ്പിച്ചെന്ന് ഭരണപക്ഷവും അവതരിപ്പിച്ചിട്ടില്ലെന്ന് പ്രതിപക്ഷവും അവകാശവാദം മുഴക്കി. കെ.എം. മാണിയെ സഭയിലെത്തിച്ച് ബജറ്റ് വായിപ്പിച്ച് ഭരണപക്ഷം വിജയമാഘോഷിച്ചപ്പോള്‍ സഭയുടെ അകവും പുറവും യുദ്ധസമാനമാക്കി പ്രതിപക്ഷവും ജയം അവകാശപ്പെട്ടു. സഭയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒമ്പത് പ്രതിപക്ഷ എംഎല്‍എമാര്‍ക്കും 12 വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കും പരിക്കേറ്റു.

വി. ശിവന്‍കുട്ടി, കെ.അജിത്ത്, വി.എസ്. സുനില്‍ കുമാര്‍, ടി.വി. രാജേഷ്, സി. ദിവാകരന്‍, കെ.എസ്. സലീഖ, കെ.കെ. ലതിക, ഗീതാ ഗോപി, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോണ്‍ഗ്രസ് എംഎല്‍എ കെ. ശിവദാസന്‍ നായര്‍ക്ക് എല്‍ഡിഎഫിലെ ജമീലാ പ്രകാശത്തിന്റെ കടിയേറ്റു. തോമസ് ഐസക്കും ഗീതാ ഗോപിയും നിലത്തുവീണു. സ്പീക്കറുടെ ഡയസില്‍ കയറിയ പ്രതിപക്ഷ എംഎല്‍എമാര്‍ കസേര എടുത്തെറിയുകയും മൈക്കും കമ്പ്യൂട്ടറും അടിച്ചുതകര്‍ക്കുകയും ചെയ്തു.

ചരിത്രത്തിലുണ്ടായിട്ടില്ലാത്ത കൈയാങ്കളികള്‍ക്കാണ് സഭയും ജനകോടികളും സാക്ഷ്യം വഹിച്ചത്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സഭയ്‌ക്കകത്തുതന്നെ തങ്ങിയ പ്രതിപക്ഷം രാവിലെ ആറു മണിയോടെ നടുത്തളത്തിലിറങ്ങി. എട്ടുമണിയോടെ പ്രദീപ് കുമാറിന്റെയും ടി.വി. രാജേഷിന്റെയും സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ മാണിക്കെതിരെ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികള്‍ മുഴങ്ങി. സഭയിലേക്കു വന്ന മാണിക്ക് ആദ്യം അകത്ത് കയറാനായില്ല.

വാച്ച് ആന്‍ഡ് വാര്‍ഡുമായി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ഉന്തും തള്ളുമായി. ഇ.പി. ജയരാജന്റെയും എ.കെ. ബാലന്റെയും ജെയിംസ് മാത്യുവിന്റെയും നേതൃത്വത്തില്‍ പതിനഞ്ചോളം എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറി. സ്പീക്കര്‍ വരുന്ന വാതില്‍ ഉപരോധിച്ചു. മാണി ഇതുവഴി കടന്നുവരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം.

തോമസ് ഐസക്, ജി. സുധാകരന്‍, എളമരം കരീം, കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ സ്പീക്കറുടെ ഡയസിലേക്കുള്ള പടിക്കെട്ടില്‍ ഇരുപ്പുറച്ചു. ഇതിനിടെ, ജമീലാ പ്രകാശത്തിന്റെ നേതൃത്വത്തില്‍ ബിജിമോളും കെ.കെ. ലതികയും സലീഖയും ഗീതാഗോപിയും ഐഷാ പോറ്റിയുമടങ്ങുന്ന വനിതാ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിനു സമീപത്തേക്ക് കുതിച്ചു. മുഖ്യമന്ത്രി ഇരുന്നതിനു തൊട്ടടുത്തെത്തിയ ജമീലാ പ്രകാശത്തെ ശിവദാസന്‍ നായര്‍ പിടിച്ചുനിര്‍ത്തി. ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് ജമീലാ പ്രകാശം ശിവദാസന്‍ നായരുടെ വലതുതോളില്‍ കടിച്ചു. ഇതോടെ ശിവദാസന്‍ നായരും മറ്റ് എംഎല്‍എമാരും ചേര്‍ന്ന് ജമീലാപ്രകാശത്തെയും സംഘത്തെയും പിടിച്ചുതള്ളി. തള്ളലിന്റെ ആഘാതത്തില്‍ ഗീതാഗോപി നിലത്തുവീണു.

സ്പീക്കറുടെ ഡയസിന്റെ വലതുവശത്തുകൂടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇരച്ചുകയറി. പടിക്കെട്ടിലിരുന്ന തോമസ് ഐസക്കും സുധാകരനും എളമരം കരീമും ജലീലും അടക്കമുള്ള എംഎല്‍എമാര്‍ ഇവരെ പിടിച്ചുതള്ളി. ഉന്തിനും തള്ളിനുമിടയില്‍ തോമസ് ഐസക്ക് നിലത്തുവീണു.

സ്പീക്കര്‍ എന്‍. ശക്തന്‍ പുറത്തുവരാനൊരുങ്ങിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ വാതിലിനു നേരെ പ്രതിഷേധം ശക്തമാക്കി. ഇതിനിടെ കുഞ്ഞഹമ്മദ് മാസ്റ്ററും കെ. രാധാകൃഷ്ണനും അടക്കമുള്ള സംഘം സ്പീക്കറുടെ കസേര മറിച്ചിട്ടു. കസേര ഇ.പി. ജയരാജന്‍ ഡയസിനു പുറത്തേക്ക് വലിച്ചെറിഞ്ഞു. വി. ശിവന്‍കുട്ടി എംഎല്‍എയും കെ. അജിത്തും പ്രദീപ്കുമാറും ജെയിംസ് മാത്യുവും അടങ്ങുന്നവര്‍ സ്പീക്കറുടെ മേശപ്പുറത്തെ കമ്പ്യൂട്ടറും മെക്കും മറ്റുപകരണങ്ങളും തകര്‍ത്തെറിഞ്ഞു. ഡയസിലുണ്ടായിരുന്ന ഫയലുകള്‍ എടുത്തെറിഞ്ഞു.

ശിവന്‍കുട്ടിയും അജിത്തും ഡയസിനുമുകളില്‍ കയറിനിന്ന് വാച്ച് ആന്‍ഡ് വാര്‍ഡുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഈ ബഹളത്തിനിടയില്‍ ട്രഷറി ബഞ്ചിന്റെ സമീപത്തെ വാതിലിലൂടെ മാണി ബജറ്റ് പെട്ടിയുമായി അകത്തുകയറി മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ സീറ്റിലിരുന്നു. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കത്ത് നല്‍കി പരസ്പരം മാറ്റിയ സീറ്റായിരുന്നത്. ബഹളത്തിനിടെ സ്പീക്കര്‍ക്ക് ഇരിക്കാന്‍ ഡയസില്‍ ചീഫ് മാര്‍ഷല്‍ മറ്റൊരു കസേരയുമായെത്തി. കനത്ത സുരക്ഷാ വലയത്തിലെത്തിയ സ്പീക്കര്‍ മൈക്കില്ലാത്തതിനാല്‍ എഴുന്നേറ്റു നിന്ന് ധനമന്ത്രിയോട് ബജറ്റ് അവതരിപ്പിക്കാന്‍ പറയുകയും കൈകൊണ്ട് ആംഗ്യം കാട്ടുകയും ചെയ്തു. തുടര്‍ന്ന് മാണി ബജറ്റ് വായിച്ചു. വായന തുടരുന്നതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലും തുടരുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.