റായ്പൂര്‍: സംസ്ഥാനത്തെ 2015-16 ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു.
മാര്‍ച്ച് 15 നാണ് ധനകാര്യവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ഇതിനകം 40 ലക്ഷത്തോളം മൊബൈല്‍ സന്ദേശങ്ങള്‍ ലഭിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി.
ചെറുപ്പക്കാരും കര്‍ഷകരും കച്ചവടക്കാരും ഉദ്യോഗസ്ഥരും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും തുടങ്ങി സമൂഹത്തിന്റെ വിവിധതുറകളില്‍പ്പെട്ടവര്‍ ബജറ്റില്‍നിന്നും തങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചതായി പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ജി.എസ്.മിശ്ര അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിഷ്കരിക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
















