ന്യൂദല്‍ഹി: ന്യൂനപക്ഷക്ഷേമത്തിന് ഏറെ ഊന്നല്‍ നല്കുന്നുവെന്നു വാദിക്കാറുള്ള കോണ്‍ഗ്രസ്- അനുബന്ധ പാര്‍ട്ടികള്‍ ലജ്ജിക്കണം. അവരുടെ ഭരണകാലത്തെ മൂന്നുവര്‍ഷത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷനു മുന്നില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 1121 കേസുകളാണ്.
അവയില്‍ പലതും എന്താണെന്നു പരിശോധിക്കാന്‍ പോലും കൂട്ടാക്കാത്തവ. ന്യൂനപക്ഷ കമ്മീഷന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ എത്ര നിഷ്ക്രിയമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നതാണ് ഈ കണക്കുകള്‍.
2011 ഏപ്രിലിനും 2014 ജൂണിനും ഇടയിലുള്ള കണക്കുകളാണിത്. 7,629 പരാതികളാണ് ലഭിച്ചത്. ഇതുതന്നെ യുപിഎ ഭരണകാലത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി വ്യക്തമാക്കുന്നു. ലഭിച്ച പരാതികളില്‍ പകുതിയേ, 2244 എണ്ണമേ, തീര്പ്പാക്കിയുള്ളു. 2137 എണ്ണം മറ്റു സ്ഥാപനങ്ങളിലേക്ക് അയക്കുകയോ മാറ്റിവെക്കുകയോ ചെയ്തു.
ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍. മുലായം സിങിന്റെ മകന് അഖിലേഷ് യാദവ് ഭരിക്കുന്ന സംസ്ഥാനത്തുനിന്ന്. 3,090 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദല്‍ഹിയില്‍നിന്ന് 900 പരാതികള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: