ശരീരം പഞ്ചഭൂത നിര്‍മ്മിതമത്രേ. ചണ്ഡാലന്റെയും ബ്രാഹ്മണന്റെയും ശരീരം അഞ്ചു വസ്തുക്കളാലുണ്ടാക്കപ്പെട്ടു. അതില്‍ എവിടെയാണു ജാതി. പിന്നെ ഈശ്വരാംശമായ ആത്മാവ്, സ്രഷ്ടാവായ ഈശ്വരനു ജാതിഭേദമില്ലെങ്കില്‍ ഈശ്വരനില്‍നിന്നു ജന്മമെടുത്ത ആത്മാവിനെന്തു ജാതി.
മായാവൈകൃതംകൊണ്ടു പലതായി തോന്നിക്കുന്ന ഒരു തോന്നല്‍ മാത്രമാണ് ജാതി. ആ തോന്നല്‍ മാറ്റുവാന്‍ ആത്മാവില്‍ ബോധം ഉദയമാകുന്നു. ആത്മബോധത്താല്‍ ജാതിഭേദം മറന്ന ആത്മാവ് ആനന്ദത്തേന്‍ നുകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: