ചവറ: ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനിലിന് എതിരെ ആര്‍എസ്പി നേതാവ് ശ്രീധരന്‍പിളള നടത്തിയ വിലകുറഞ്ഞ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചവറയില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി എംപിയായിരുന്നപ്പോഴും മന്ത്രിയായപ്പോഴും കൊല്ലത്തിന്റ വികസനത്തിന് വേണ്ടി യാതൊന്നും ചെയ്യാത്ത പ്രേമചന്ദ്രന് ബിജെപി ജില്ലാപ്രസിഡന്റിനെതിരെ ശ്രീധരന്‍പിള്ളയെ കൊണ്ട് പ്രസ്താവന കൊടുത്ത് തടിതപ്പാനാണ് നീക്കമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി വൈസ് പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍ പറഞ്ഞു.
ശ്രീധരന്‍പിളള ചവറയില്‍ സ്ഥാനാര്‍ഥിയായി നിന്നപ്പോള്‍ ആരെയാണ് സഹായിച്ച് ജയിപ്പിച്ചതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ആരോപിച്ചു. ചവറമണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന് അധ്യക്ഷനായിരുന്നു, തേവലക്കര രാജീവന്, അപ്പുക്കുട്ടകുറുപ്പ്, കെ. സോമന്, മരുത്തടിബാബു എന്നിവര്‍ സംസാരിച്ചു. ചവറയില്‍നിന്ന് തുടങ്ങിയ പ്രകടനത്തിന് നേതാക്കളായ,വള്ളിക്കീഴ്രാജേന്ദ്രന്, രാജേഷ്, വിനോദ്, പരമേശ്വരന്, ചേനങ്കരഹരികുമാര്, ജോയി, അശോകന്, സുധാകരന്, ചവറ രവി തുടങ്ങിയവര്‍ നേത്യത്വം നല്കി.
ബിജെപി ജില്ലാപ്രസിഡന്റിന് നേരെ കുരച്ച് ചാടുന്ന രാഷ്ട്രീയ വേശ്യകള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഡ്വ.ആര്.എസ്.പ്രശാന്ത് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കൊല്ലം പട്ടണത്തിന്റെ വികസനത്തില്‍ ഒരുപങ്കും നിര്‍വഹിക്കാതെ ചാനല്‍ ചര്‍ച്ചകളില്‍ മേനിനടിക്കുന്ന പ്രേമചന്ദ്രനെ കുറിച്ച് കൊല്ലം ജനതയ്ക്ക് അറിയാം. തരംപോലെ ജാതിമത മേലധ്യക്ഷന്മാരുടെ അരമനകളില്‍ കയറി ഇറങ്ങുന്ന പ്രേമചന്ദ്രന് അസാമാന്യ രാഷ്ട്രീയ മെയ് വഴക്കത്തിന്റെ വക്താവാണെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.
പ്രേമചന്ദ്രന് എതിരെയുള്ള വിമര്‍ശനത്തില്‍ കഴമ്പുള്ളതുകൊണ്ടാണ് ആര്‍എസ്പിയുടെ ജില്ലാസെക്രട്ടറി മറുപടിപറയാതിരുന്നത്. ആര്‍എസ്പിയിലെ അഭിപ്രായവ്യത്യാസങ്ങള്‍മൂലം പ്രേമചന്ദ്രന്റെ എതിര്‍വിഭാഗത്തില്‍ ഇപ്പോഴും തുടരുന്ന ശ്രീധരന്‍പിള്ളയുടെ അഭിപ്രായത്തെ ആര്എസ്പിക്കാര്പോലും അംഗീകരിക്കില്ല. പ്രേമചന്ദ്രന്റെ ഗുഡ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രീധരന്‍പിള്ളയുടെ ഒടുവിലത്തെ പരിശ്രമത്തിന്റെ സൂചനയാണ് ഈ ആക്രോശമെന്ന് യുവമോര്‍ച്ച നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: