പാലാ: പാലാ സെന്റ് തോമസ് കോളേജിലെ സി.ആര്. ഹോസ്റ്റലിന്റെ നടത്തിപ്പിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി സെന്റ് തോമസ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിരാഹരസമരം നടത്തി. വിപിന്‍ ഇടയാറ്റ് ഉത്ഘാടനം ചെയ്തു. ഹോസ്റ്റലിലെ അമിത ഫീസും സൗകര്യമില്ലായ്മയും ഭക്ഷണത്തിലെ അപാകതയും ചൂണ്ടിക്കാണിച്ചാണ് സമരം നടത്തിയത്. രാവിലെ 9ന് ആരംഭിച്ച സമരം വൈകിട്ട് പ്രിന്‍സിപ്പാളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു. നഗര്‍ വൈസ് പ്രസിഡനറ് സഞ്ചിത്ത് എം. നെയ്യൂര്‍, നിധിന് എ.എസ്, യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത്, സെക്രട്ടറി സുധീഷ് എന്നിവര്‍ നിരാഹരം അനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: