Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുതരമായ കുറ്റം; അഭിമുഖമെടുത്തത് മുകേഷ് വിചാരണ നേരിടുന്ന സമയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2015, 09:00 pm IST
in India

ന്യൂദല്‍ഹി: ബിബിസി ലേഖിക ലസ്‌ലി ഉഡ്‌വിന്‍ കൂട്ടമാനഭംഗക്കേസിലെ പ്രതി മുകഷേുമായുള്ള അഭിമുഖമെടുത്തത് വിചാരണസമയത്തെന്ന് സൂചന. ഇതു ശരിയെങ്കില്‍ അവര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായപ്രകടനവും അഭിമുഖവും എല്ലാം സബ്ജുഡീസാണ്. അത് വിലക്കപ്പെട്ടതാണ്. അഭിമുഖത്തിന് മുകേഷ് ഔദ്യോഗികമായി സമ്മതിച്ചത് 2013 ഒക്‌ടോബര്‍ 7നാണ്. എന്നാല്‍ അതിന് ഒരുമാസം മുന്‍പ് അഭിമുഖമെടുത്തുവെന്നാണ് സൂചന.

സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ അഭിമുഖമെടുക്കുന്നത് സബ്ജുഡീസാകുമെന്നും മുകേഷിന്റെ അഭിഭാഷകന്‍ ശര്‍മ്മ പറഞ്ഞിരുന്നു. ഇത് വെളിവാക്കുന്നതാണ് അഭിമുഖം.

അഭിമുഖത്തില്‍ മുകേഷ് ധരിച്ചിരിക്കുന്നത് ജയില്‍ യൂണിഫോം അല്ല. ശിക്ഷ വിധിച്ച് ജയിലിലാക്കിയാല്‍ പിന്നെ ജയില്‍ യൂണിഫോം ധരിക്കണമെന്നാണ് നിയമം. എന്നാല്‍ വിചാരണ നേരിടുമ്പോള്‍ യൂണിഫോം ധരിക്കേണ്ടതില്ല. അതായത് മുകേഷിന്റെ അഭിമുഖം എടുക്കുമ്പോള്‍ അയാള്‍ വിചാരണത്തടവുകാരന്‍ മാത്രമായിരുന്നുവെന്നര്‍ഥം.സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ശേഷമാണ് താന്‍ അഭിമുഖം എടുത്തതെന്നാണ് ഉഡ്‌വിന്‍ അവകാശപ്പട്ടിരുന്നത്. സെപ്തംബറിലാണ് അഭിമുഖമെടുത്തതെന്നാണ് സൂചന.

വിലക്ക് പിന്‍വലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്

ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്റിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. വിലക്ക് അനാവശ്യമാണ്. പ്രസ്താവനയില്‍ ഗില്‍ഡ് തുടര്‍ന്നു.

നിര്‍ഭയയെ ബിബിസി വിറ്റു

ദല്‍ഹി പീഡനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുകേഷുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത ബിബിസി നിര്‍ഭയയെന്ന പാവം പെണ്‍കുട്ടിയുടെ ആത്മാവിനെക്കൂടി വില്ക്കുകയാണ് ചെയ്തത്. അഭിമുഖം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചാണ് ബിബിസി അത് സംപ്രേഷണം ചെയ്തത്.

കൊടും ക്രിമിനലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത അവര്‍ ഭാരതമെങ്ങും ഇത്തരം സംഭവങ്ങളാണ് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഡശ്രമമാണ് ഇതിലൂടെ നടത്തിയത്. ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഭാരതത്തില്‍ ഉണ്ടാകുന്നതിനേക്കാള്‍ ലൈംഗിക പീഡനങ്ങളാണ് നടക്കുന്നത്. ഇതിന്റെ മറവില്‍ അവ സമര്‍ഥമായി മറയ്‌ക്കാനുള്ള ശ്രമങ്ങളും ഡോക്യുമെന്ററിയുടെ സംവിധായിക ലെസ്‌ലി ഉഡ്‌വിന്‍ നടത്തുകയാണ്. ഇവിടങ്ങൡലെ ഇത്തരം സംഭവങ്ങളുടെ കണക്കുകള്‍ ഡോക്യുമെന്ററിയില്‍ കാണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ ഇല്ല.

ഭാരതത്തിലെ പട്ടിണിയും പീഡനങ്ങളും ദുരിതങ്ങളും എല്ലാം ഡോക്യുമെന്ററിയും സിനിമയും എടുത്ത് വില്ക്കുകയായിരുന്നു ഒരു കാലത്ത് അമേരിക്കന്‍, ബ്രിട്ടീഷ് സംവിധായകരുടേയും സാമൂഹ്യപ്രവര്‍ത്തകരുേടയും പരിപാടി.

അതിനിടെ ഭാരതത്തെ അപ്പാടെ അവഹേളിച്ച് ലേഖനം എഴുതാനും ബിബിസി മടിച്ചില്ല. ഡോക്യുമെന്ററിക്ക് വിലക്ക് വന്നതോടെയാണ് ഭാരതം നിരോധനങ്ങളുടെ നാടാണെന്നു പറഞ്ഞ് ബിബിസി ഇറങ്ങിയിരിക്കുന്നത്. സിനിമയും പുസ്തകങ്ങളും മുതല്‍ ബീഫ് വരെ നിരോധിച്ച നാടാണിതെന്നാണ് ബിബിസിയുടെ കളിയാക്കല്‍.

അഭിമുഖമെടുത്തത് ചട്ടങ്ങള്‍ ലംഘിച്ച്

ലസ്‌ലി ഉഡ്‌വിന്‍ ദല്‍ഹി കൂട്ടമാനഭംഗക്കേസിലെപ്രതി മുകേഷിന്റെ അഭിമുഖമെടുത്തത് സകല ചട്ടങ്ങളും ലംഘിച്ച്. തിഹാര്‍ ജയില്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ സുരക്ഷാ പരിശോധന സംബന്ധിച്ച് പല കടുത്ത ചട്ടങ്ങളും 2012ല്‍ പുറപ്പെടുവിച്ചിരുന്നു. ഈ സര്‍ക്കുലര്‍ ലംഘിച്ചാണ് ഉഡ്‌വിന്‍ അഭിമുഖമെടുത്തത്.

2012 ഡിസംബറിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്. ഭാരതത്തിലെ ജയിലുകള്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ പശ്ചാത്തലം പരിശോധിക്കണമെന്നതാണ് അതിലെ ഒരു വ്യവസ്ഥ. അഭിമുഖത്തിന് അനുമതി കൊടുക്കാനുള്ള തിരക്കില്‍ അന്നത്തെ സര്‍ക്കാര്‍ ഇതൊന്നും കാര്യമായി പരിശോധിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്ര സംവിധായകര്‍, ക്രിമിനോളജിസ്റ്റുകള്‍, ഗവേഷകര്‍, സര്‍ക്കാരിതര സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങി പലതരം ആള്‍ക്കാരാണ് ജയില്‍ സന്ദര്‍ശനത്തിന് അനുമതി തേടാറുള്ളത്. ആരായാലും പശ്ചാത്തലം പരിശോധിക്കണമെന്ന് കര്‍ശന നിര്‍ബന്ധന ഉണ്ടായിരുന്നു. ഇന്റലിജന്‍സ്, റോ, ദല്‍ഹി പോലീസ് തുടങ്ങിയവരാണ് ഇത് അന്വേഷിക്കേണ്ടത്.

ഉഡ്‌വിനുമായുള്ള അഭിമുഖത്തില്‍ മുകേഷ് ജയില്‍ യൂണിഫോമല്ല, സാധാരണ വേഷമാണ് അണിഞ്ഞിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.

വിദേശത്ത് അനുവദിക്കില്ല

മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെപ്പറ്റി പറയുന്ന പല വിദേശ രാജ്യങ്ങളിലും ഇത്തരമൊരു കുറ്റവാളിയുടെ അഭിമുഖമെടുക്കാന്‍ ആരെയും അനുവദിക്കില്ല. ബ്രിട്ടനില്‍ കടുത്ത ശിക്ഷയ്‌ക്ക് വിധേയനായ ഒരാളുടെ അഭിമുഖമെടുക്കാനും അത് പ്രസിദ്ധീകരിക്കാനും അനുവദിക്കാറില്ല. അവരാണ് ഭാരതത്തിലെ ജയിലില്‍ കടന്നു ചെന്ന് ഇത്തരം അഭിമുഖം എടുത്തതും വിലക്ക് ലംഘിച്ച് സംപ്രേഷണം ചെയ്തതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.