ജഡമോഹം നശിക്കാതെ ആത്മപ്രേമമുദിക്കയില്ല. ഈശ്വരന്‍ പരമപരിശുദ്ധനാണ്. മനുഷ്യനു നന്നാകാനും പിഴയ്‌ക്കാനും പ്രയാസമില്ല. അവനു ദൈവവും നരകപിശാചുമാകാന്‍ കഴിയും.
ആത്മശുദ്ധിയും ശാന്തിയും പ്രാപിക്കുവാന്‍ ലൗകീക ജീവിതത്തില്‍ നിന്നു വിരക്തി പ്രാപിക്കണം. ലോഭമോഹാദികളെ വെടിഞ്ഞ് നിത്യമായ സത്യസ്വരൂപനോടു ബന്ധിച്ചു ജീവിക്കണം.
















