ആലപ്പുഴ: സാംസ്കാരിക വകുപ്പിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും നേതൃത്വത്തില്‍ കായംകുളത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തെ കലാകാരന്മാരുടെയും കലാസ്വാദകരുടെയും സജീവ ഇടപെടലുകള്‍ക്കുള്ള മികവുറ്റ കേന്ദ്രമാക്കി മാറ്റുമെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മ്യൂസിയത്തില്‍ സംഘടിപ്പിച്ച ‘ചാരുത’ സംസ്ഥാന ചിത്രകലാക്യമ്പില് നിര്‍മ്മിച്ച ചിത്രങ്ങളുടെ സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ. സദാശിവന് എംഎല്‍എ ആധ്യക്ഷത വഹിച്ചു. സുകുമാര്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രശസ്തരായ 25 കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന രണ്ടുദിവസത്തെ ക്യാമ്പും ഇവിടെ നടക്കും. ക്യാമ്പ് മാര്‍ച്ച് ആറിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: