പുതുക്കാട്: പീച്ചി ഡീമില് നിന്നും ഇടതുകര കനാലിലേക്ക് വെള്ളം തുറന്ന് വിടാത്തത് കാരണം മൂന്ന് പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷം.
ഫെബ്രുവരി 23ന് ഡാമില്‍ നിന്നും തുറന്ന് വിട്ട ജലം പുത്തൂര്‍, കല്ലൂര്‍ ബ്രാഞ്ച് കനാലുകളിലേക്കാണ് എത്തിയത്. ഇടതുകര കനാലിലെ വെള്ളത്തെ ആശ്രയിക്കുന്ന അളഗപ്പനഗര്‍, തൃക്കൂര്, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തിലുള്ളവര്‍ ദുരിതത്തിലാണ്.
അളഗപ്പ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നെല്‍ക്കൃഷിയും മറ്റ് പഞ്ചായത്തുകളിലെ ഇതര കൃഷിയിനങ്ങളും നാശത്തിന്റെ വക്കിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇടതുകര കനാലിലേക്ക് വെള്ളം തുറന്ന് വിട്ടതിന് ശേഷമാണ് മറ്റ് കനാലുകളിലേക്ക് വെള്ളം എത്തിച്ചത്.
രാഷ്ട്രീയ കക്ഷികളുടെ നിര്‍ബന്ധമാണ് ഈ വര്‍ഷം പുത്തൂര്‍, കല്ലൂര്‍ ബ്രാഞ്ച് കനാലുകളിലൂടെ വെള്ളം തുറന്ന് വിടാനുള്ള കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. കനാലില്‍ പലയിടങ്ങളിലും അനധികൃത തടയണകള്‍ കെട്ടി വെള്ളം സംഭരിക്കുന്നുമുണ്ട്. മാര്‍ച്ച് 15 വരെയാണ് ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: