നാട്ടിക: മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിലെ ഒരു വരി പോലും നടപ്പിലാക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബിജെപി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കെ.കെ.ദിവാകരന് അനുസ്മരണ സമ്മേളനം കഴിമ്പ്രം സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ട് നടപ്പിലാക്കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും സുരേന്ദ്രന് പറഞ്ഞു. ആരും കൂടെയില്ലാതിരുന്ന കാലത്തും ജനസംഘത്തെയും ആര്‍എസ്എസ്സിനെയും സ്വീകരിച്ച തീരദേശ ജനതയെ ബിജെപി സര്‍ക്കാര്‍ കൈവിടില്ല.
അതിന് ആരുടെയും മധ്യസ്ഥ ആവശ്യമില്ല. കോണ്‍ഗ്രസ് ഗവണ്മെന്റ് നിയമിച്ച മീനാകുമാരി കമ്മീഷനെ അന്ന് എതിര്‍ക്കാതിരുന്ന ടി.എന്‍.പ്രതാപന് റിപ്പോര്‍ട്ട് പരിശോധിച്ചിട്ടു പോലുമില്ലാത്ത സാഹചര്യത്തില്‍ മോദിസര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നത് അല്‍പ്പത്തരമാണ്. മുന്നണികളുടെ ജനവഞ്ജന തിരിച്ചറിഞ്ഞ കേരളജനത ബിജെപിയെ പ്രതീക്ഷയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി.വി.ആനന്ദന് അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, ജില്ലാ സെക്രട്ടറി സേവ്യന്‍ പള്ളത്ത്, കെ.ആര്.ബാലാസിങ്ങ്, ശ്യാമള പ്രേമദാസ്, പദ്മിനി പ്രകാശന്, സുബ്രഹ്മുണ്യന്‍ മാസ്റ്റര്‍, ഏ.ആര്.അജിഘോഷ്, സജീഷ് കുറ്റിക്കാട്ട്, ഷൈന്‍ നെടിയിരിപ്പില്‍, എന്‍.കെ.ഭീതീഹരന്‍, അരുണ്‍ഗിരി, ജിജു അരയംപറമ്പില്‍, പി.ഗോപിനാഥ്, സുനില്‍ജി മാക്കന്, രശ്മി ബിജു, റുക്കിയ സുരേന്ദ്രന്, പ്രമീള സുദര്ശനന് തുടങ്ങിയവര്‍ പങ്കെടുത്തു. മുരിയാംതോട് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: