പാലക്കാട്: 150 വര്‍ഷം പിന്നിടുന്ന നഗരസഭ ഹൈടെക് ആകുന്നു. എതിന്റെ ആദ്യപടിയായി വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ കണ്ടെത്താന്‍ സെക്രട്ടറിയെ ചെയര്മാന് ചുമതലപ്പെടുത്തി. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം വി.നടേശനാണ് ഈ ആവശ്യം ഉന്നയിച്ചത്.
മുനിസിപ്പല്ബസ്്റ്റാന്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നത് പരിഹരിക്കുന്നതിന് കെട്ടിടം പൊളിച്ചുപണിയാനുള്ള നടപടി സ്വീകരിക്കുമെന്ന് ചെയര്മാന് അറിയിച്ചു. ഈകെട്ടിടത്തില്‍ ഇനി അറ്റകുറ്റപ്പണികള്‍ പ്രായോഗികമല്ലെന്ന് എഞ്ചിനീയര്‍ വിഭാഗം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഇതുവരെ അപേക്ഷ ലഭിച്ച 104 പേര്‍ക്ക് രണ്ട് സെന്റ് വീതം ഭൂമി നല്‍കുന്നത് 10 ന് ചേരുന്ന ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. തണ്ണീര്‍ത്തട നിയമത്തിന്റെ പേരില്‍ മുടങ്ങികിടക്കുന്ന ഈ പദ്ധതിക്ക് മാര്‍ച്ചിനകം തീരുമാനമുണ്ടായില്ലെങ്കില്‍ ഫണ്ട് ലാപ്സാകുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
നഗരസഭാ കൗണ്‍സിലര്‍മാര്‍ എസ്റ്റിമേറ്റെടുത്ത് തയ്യാറാക്കുന്ന വൈദ്യുതീകരണമുള്പ്പടെയുള്ള പദ്ധതികള്‍ പൊതുജനാഭിപ്രായം എന്ന പേരില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ് ഇത്തരം അന്വേഷണങ്ങള്‍ തുടര്‍ന്നുണ്ടാകില്ലെന്ന് സെക്രട്ടറി ഉറപ്പ് നല്കി.
കെട്ടികിടക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകളിലെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ചെയര്മാന് പി.വി രാജേഷ് അധ്യക്ഷത വഹിച്ചു. എന്‍.ശിവരാജന്, സി.കൃഷ്ണകുമാര്‍, ടി.എ അബ്ദുല്‍അസീസ്, വി.എ നാസര്‍, അഷ്ക്കര്‍, ഭവദാസ്, എന്‍.സജിത, പ്രമീളാ ശശിധരന്, സ്മിതേഷ്, കുമാരി, സഹദേവന്, എ.ഇ ഇസ്്മായില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: