കൊട്ടാരക്കര: പകല്‍ മോഷണസംഘത്തിലെ നാലാമനും പിടിയില്‍. 25 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന അന്തര്‍ജില്ല പകല്മോഷണസംഘത്തിലെ നാലാമനായ വട്ടിയൂര്‍കാവ് മുള്ളന്ചാണിയില് അനില്‍ ഭവനില്‍ ജിമ്മി എന്നു വിളിക്കുന്ന അനില്‍കുമാര്‍ (37) ആണ് പിടിയിലായത്. പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ ഇയാളെ സംഘാംഗങ്ങളെ കാണാന്‍ ജയിലിലേക്കുള്ള യാത്രാമധ്യേ പോലീസ് പിടികൂടുകയായിരുന്നു. ഇരുപതില്പരം മോഷണക്കേസിലെ പ്രതിയാണ് ജിമ്മി. 2011 ല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം അയല്‍ക്കാരനായ കൊപ്ര ബിജുവിനും, നവാസിനുമൊപ്പം കൂട്ടാളിയായി സമീറിന്റ ഒഴിവിലേക്ക് പകരക്കാരനായി എത്തുകയായിരുന്നു. സംഘത്തില്‍ എത്തിയശേഷം കോട്ടയത്ത് വീട് പൊളിച്ച് ഡയമണ്ട് നെക്ലസ്, സ്വര്‍ണാഭരണങ്ങള്‍, ക്യാമറ എന്നിവ മോഷ്ടിച്ചു. പ്രതിഫലമായി അന്‍പതിനായിരം രൂപയും ലഭിച്ചു. ജീവിതത്തില്‍ നടത്തിയ മോഷണത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചതും ഇതിനായിരുന്നുവെന്ന് ജിമ്മി പോലിസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: