തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ കഞ്ചാവുമായി ഡിവൈഎഫ്ഐക്കാര്‍ പിടിയില്‍. ബിഎംഎസ് പുറക്കാട് പഞ്ചായത്ത് സെക്രട്ടറി ഷാജിയെ അക്രമിച്ചതുള്പ്പെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പോലീസ് പിടിയിലായത്. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപണം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘം തോട്ടപ്പള്ളി ശ്മശാനത്തിന് സമീപത്ത് മാര്‍ച്ച് നാലിന് ഉച്ചയോടെ പോലീസ് പിടിയിലാകുകയായിരുന്നു.
ഹരിപ്പാട് സ്റ്റേഷന് പരിധിയില്‍ ഒരാളെ വെട്ടിയ കേസില്‍ ഇതിലൊരാള്‍ ജുവനൈല്‍ ഹോമില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടുത്തകാലത്തായി തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍, കരുവാറ്റ പ്രദേശങ്ങളില്‍ മയക്കുമരുന്ന് സംഘത്തിന്റെ ആധിപത്യമാണ്. പ്രതികളില്‍ നിന്നും കഞ്ചാവ് പൊതികള്‍ പിടിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ ഇവരില്‍ നിന്നും ഒന്നും കണ്ടെത്തിയില്ലെന്ന അമ്പലപ്പുഴ പോലീസിന്റെ നിലപാടില്‍ ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: