മുഹമ്മ: കലവൂര്‍ ഐടിസി കോളനിയില്‍ വേണുഗോപാലി (46)നെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡ് അര്‍ത്തുങ്കല്‍ കടവുങ്കല്‍ വീട്ടില്‍ ജോമോനെ (പോള്‍-29)യാണ് മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ മാരാരിക്കുളം പോലീസ് പിടികൂടിയത്. ഇയാള്‍ കേസിലെ 19-ാം പ്രതിയാണ്. വേണുഗോപാല്‍ വധക്കേസില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര് ഇതിനകം പിടിയിലായി. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റമാണ് പോളിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ജനുവരി 28ന് പുലര്‍ച്ചെ സ്വന്തം വീട്ടില്‍ വച്ചാണ് വേണുഗോപാല്‍ ദാരുണമായി കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: