Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 08:13 pm IST
inSamskriti

291. മഹാശക്തിഃ കുണ്ഡലിനീ- കുണ്ഡലിനി എന്ന മഹാശക്തി ഇതുമുതല്‍ 389 വരെയുള്ള നാമങ്ങള്‍ ദേവിയുടെ കുണ്ഡലിനിയുടെ രൂപത്തില്‍ മൂകാംബികയെ സ്തുതിക്കുന്ന ഈ നാമങ്ങളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതിന് കുണ്ഡലിനീയോഗത്തെക്കുറിച്ച് സാമാന്യമായ അവബോധം ആവശ്യമാണ്. അത്യാവശ്യം അറിയേണ്ട ചില കാര്യങ്ങള്‍ ഇവിടെ ചുരുക്കിപ്പറയുന്നു.

ബ്രഹ്മാണ്ഡത്തിന്റെ ശരിപ്പകര്‍പ്പാണ് മനുഷ്യശരീരം എന്നാണ് യോഗശാസ്ത്രജ്ഞരായ ഋഷിമാരുടെ അഭിപ്രായം. പഞ്ചഭൂതങ്ങളുടെ പിണ്ഡീഭവിച്ച രൂപമായതുകൊണ്ട് ‘പിണ്ഡാണ്ഡം’ എന്ന സാങ്കേതിക സംജ്ഞയാണ് തന്ത്രശാസ്ത്രം മനുഷ്യശരീരത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്. ബ്രഹ്മാണ്ഡത്തിന്റെ പ്രവര്‍ത്തനശക്തിയായ പരാശക്തി പിണ്ഡത്തിന്റെ പ്രവര്‍ത്തനശക്തിയായി കുണ്ഡലിനീരൂപത്തില്‍ വര്‍ത്തിക്കുന്നു. കുണ്ഡലിനി എന്ന പദത്തിന് വളഞ്ഞത് എന്നര്‍ത്ഥം.

മനുഷ്യശരീരത്തിനുള്ളില്‍ ശരീരത്തെ നിവര്‍ത്തിനിറുത്തുന്ന ഒരു അസ്ഥിശൃംഖലയുണ്ട്. നട്ടെല്ല് എന്നു മലയാളത്തില്‍ പറയും. നടുവില്‍ ദ്വാരമുള്ള ഏതാനും അസ്ഥികള്‍ ചേര്‍ന്നതാണ് അതിന്റെ രൂപം. ശരീരത്തിന്റെ പൃഷ്ഠഭാഗത്ത് അരക്കൂട്ടിലുള്ള എല്ലുകളില്‍ തുടങ്ങി മുകളിലേയ്‌ക്കുയര്‍ന്ന് തലയോട്ടിന്റെ കീഴ്ഭാഗംവരെ എത്തുന്ന ഈ അസ്ഥി ഒട്ടൊക്കെ വളയത്തക്കവണ്ണമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നട്ടെല്ലിനുള്ളില്‍ സുഷുമ്‌ന, ഇഡ, പിംഗല എന്നു മൂന്നു നാഡികളുണ്ട്. ഇവയില്‍ സുഷുമ്‌ന ശരീരപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നാഡികളുടെ പ്രഭവസ്ഥാനമാണ്. ശരീരമാകെ വ്യാപിക്കുന്ന നാഡികള്‍ സുഷുമ്‌നയിലെ ആറുബിന്ദുക്കളില്‍ നിന്നു പുറപ്പെട്ട് ശാഖോപശാഖകളായി പിരിഞ്ഞ് ശരീരത്തിന്റെ എല്ലാഭാഗത്തും എത്തുന്നു.

ശരീരത്തിന്റെ എല്ലാഭാഗത്തുമുള്ള എല്ലാ അനുഭവങ്ങളും ഈ നാഡികള്‍ തലച്ചോറിലേയ്‌ക്കു പകര്‍ന്നുകൊണ്ടിരിക്കും. ആ അനുഭവങ്ങളെ അപഗ്രഥിച്ച് ബുദ്ധി ആവശ്യം വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട അവയവങ്ങള്‍ക്കു നല്‍കികൊണ്ടിരിക്കും. ജാഗ്രത്തും സുഷുപ്തിയുമൊക്കെ ശരീരത്തിനുണ്ടെങ്കിലും നാഡീവ്യൂഹം എപ്പോഴും ഉണര്‍ന്നിരുന്ന് ശരീരത്തെ സംരക്ഷിക്കും. ശരീരമാകെ വ്യാപിക്കുന്ന നാഡികളെ ശരീരത്തില്‍നിന്നു പിരിഞ്ഞുപോകുന്നുവെന്നോ ശരീരത്തിന്റെ എല്ലാഭാഗത്തുമുള്ള നാഡികള്‍ സുഷുമ്‌നയില്‍ എത്തിച്ചേരുന്നുവെന്നോ പറയാം. നാഡികള്‍ സുഷുമ്‌നയുമായി ചേരുന്ന ആറു കേന്ദ്രങ്ങളെ തന്ത്രശാസ്ത്രം ഷഢാധാരങ്ങള്‍ എന്നുപറയും. നാഡികള്‍ സുഷുമ്‌നയുമായി ചേരുന്ന ഭാഗങ്ങള്‍ താമരപോലെയോ ചക്രംപോലെയോ ആണെന്ന സങ്കല്‍പത്തില്‍ ഷഢാധാരങ്ങളെ ആധാരചക്രങ്ങളെന്നും ആധാരപദ്മങ്ങളെന്നും പറയും. ഇവയില്‍ ഓരോന്നിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുള്ള നാമങ്ങളുടെ വ്യാഖ്യാനത്തില്‍ പറയും.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.