മുംബൈ:കൃഷ്ണമൃഗത്തെ വേട്ടയാടിയെ കേസില്‍ കുടുതല്‍ തെളിവുകളും സാക്ഷികളേയും ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കോടതി നിര്‍ദ്ദേശം. കേസില്‍ ബോളിവുഡ് താരം സല്മാന്ഖാന് പ്രതിയാണെന്ന് കഴിഞ്ഞമാസമവസാനം ജോധ്പുര്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഹിയറിംങ് ഈമാസം പത്തിന് നടക്കാനിരിക്കെയാണ് കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
1998ല്‍ രാജസ്ഥാനില്‍ നിയമവിരുദ്ധമായി ക്യഷ്ണമൃഗത്തെ വേട്ടയാടിയെന്നതാണ് സല്‍മാന്‍ഖാനെതിരായ കുറ്റം. ഇതിനെതിരെ അന്നുതന്നെ പ്രാദേശിക പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും വിചാരണ പല കാരണങ്ങള്‍കൊണ്ടും നീണ്ടുപോവുകയായിരുന്നു. അതേസമയം വേട്ടയാടുന്നതിനായി സല്മാന് ഉപയോഗിച്ച ആയുധത്തിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.വിചാരണ വേളയില്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സല്മാന്ഖാന് നിഷേധിച്ചു.
കേസില്‍ പ്രതിയാണെന്നു കോടതി ഉത്തരവിട്ടാല്‍ മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അനധികൃതമായി മൃഗങ്ങളെ വേട്ടയാടിയതിന് സല്മാന് ഖാനെതിരെ മൂന്നുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 2006 ഏപ്രിലിലും 2007 ആഗസ്തിലും ജോധ്പൂരില്‍ ജയില്‍ ശിക്ഷയും സല്മാന്ഖാന് അനുവദിച്ചിട്ടുണ്ട്. കേസില്‍ സെയ്ഫ് അലിഖാന്, തബു, നീലം, സൊനാലി ബിന്ദ്രേ എന്നിവരും പ്രതികളാണ്. കുറ്റംചെയ്യാന്‍ സല്‍മാനെ പ്രേരിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: