ഡെറാഡൂണ്‍:ഉത്താരാഖണ്ഡ് പിഥൗരാഗഢ് ജില്ലയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. കുമായൂണ്‍ സ്‌കൗട്ട് റെജിമെന്റിലെ ജവാന്‍മാരാണ് ഹിമപാതത്തില്‍ കൊല്ലപ്പെട്ടതെന്ന് പിഥൗരാഗഢ് ജില്ലാമജിസ്‌ട്രേറ്റ് സുനില്‍കുമാര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നുദിവസമായി ഇവിടെ ശക്തമായ മഞ്ഞുവീഴ്ച തുടരുകയാണ്. എന്നാല്‍ മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭാരത നേപ്പാള്‍ അതിര്‍ത്തിയ്‌ക്കു സമീപമുള്ള ജില്ലയാണ് പിഥൗരാഗഢ്. ഇവിടെ അതിര്‍ത്തി ചെക്‌പോസ്റ്റിനു സമീപത്തായാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായത്.
എട്ടു സൈനികരെയാണ് പ്രദേശത്തെ ഔട്‌പോസ്റ്റ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്നത്. ബഗേശ്വര്‍ കപ്‌കോട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ വീടു തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു.
















