Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് അധികാരത്തിനുള്ള സഖ്യമല്ല; ജനങ്ങള്‍ക്കു വേണ്ടിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 08:48 pm IST
in India

? മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെ?

-ചിലകാര്യങ്ങള്‍ മുഫ്തി സാഹിബിനു മാത്രം കഴിയുന്നതാണ്. പിഡിപിയുടെ പ്രസിഡന്റ് എന്ന നിലയില്‍ പശ്ചാത്തലത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. തീര്‍ച്ചയായും എനിക്ക് അച്ഛനോടൊപ്പം മന്ത്രിസഭയിലിരുന്നു പലതും പഠിക്കണമെന്നുണ്ട്. പക്ഷേ ഞാന്‍ ഇപ്പോള്‍ എംപിയാണ്. ദല്‍ഹിയില്‍ ജോലികളുണ്ട്.

? എന്താണ് ബിജെപി-പിഡിപി സര്‍ക്കാരിന്റെ അജണ്ട?

– ആദ്യത്തേത് വെള്ളപ്പൊക്ക ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസമാണ്. പിന്നെ അഴിമതിയില്ലാതാക്കല്‍, പ്രത്യേകിച്ച് വഴിയരികില്‍ വാങ്ങുന്ന ട്രാഫിക് പ്രശ്‌നങ്ങള്‍ക്കുള്ള നക്കാപ്പിച്ച വാങ്ങല്‍ പോലുള്ളവ ആദ്യം. അടുത്തത്, ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കലാണ്. തൊഴിലില്ലായ്‌മ പരിഹരിക്കണം. കൂടുതല്‍ റോഡുകള്‍ വേണം. സംസ്ഥാനത്തെ അതുവഴി ട്രേഡ് ഹബ് ആക്കിമാറ്റാം. ഇതൊക്കെയാണ് എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ സ്വാതന്ത്ര്യം.

? റോഡും തുറന്ന സംസ്ഥാനവുമാണോ സ്വാതന്ത്ര്യം?

-അതെ.പാക്കിസ്ഥാനിലേക്കു കൂടുതല്‍ റോഡുതുറക്കുക. അതിര്‍ത്തിക്കപ്പുറത്തുനിന്ന് വ്യാപാരം നടക്കട്ടെ. ഏഷ്യയിലേക്കു റോഡുണ്ടാവട്ടെ, അതൊക്കെയാണ് സ്വാതന്ത്ര്യം. കശ്മീര്‍ പ്രശ്‌നം പാക്കിസ്ഥാനും ഒരു ഊരാക്കുടുക്കാണ്. ചില ചെറിയ തീരുമാനങ്ങള്‍ വലിയ ഫലമുണ്ടാക്കും.അവരുടെ വലിയപ്രശ്‌നം വെള്ളമാണ്;അവരതു സമ്മതിക്കില്ലെങ്കിലും. പക്ഷേ, സിന്ധുനദീജലകരാര്‍വഴി അതിനുപരിഹാരം കാണാനാകും.

? ജമ്മു- കശ്മീര്‍ വിഭജനവിടവ് അടയ്‌ക്കാന്‍?

– ഇതാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ജനവിധി കാണിച്ചുതരുന്നുണ്ട് എത്ര അഗാധമാണ് ആ വിടവെന്ന്. ഈ വിഭജനവും കശ്മീര്‍പ്രശ്‌നത്തിനു കാരണമാണ്. മുഫ്തി സാഹിബ് ഈ വിഷയത്തില്‍ ബോധവാനാണ്. ജമ്മുവിനെ ഒരു സ്വതന്ത്ര ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നാണ് പദ്ധതി.ജമ്മുവും കശ്മീരും തമ്മിലുള്ള മുഗള്‍ റോഡ് തുറക്കണം. ജമ്മു-ശ്രീനഗര്‍ ഹൈവേയും പ്രധാനമാണ്. ജമ്മുവിന് ഐഐടി, ജമ്മു കശ്മീരിന് എയിംസ് തുടങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഞങ്ങളുടെ സഖ്യത്തിന്റെ ഭാഗമായാണ്.

? ബിജെപി-പിഡിപി സഖ്യത്തെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിയേക്കുമെന്നു ഭയക്കുന്നുണ്ടോ?

-അവര്‍ ശ്രമിച്ചേക്കും.നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും വിഘടനവാദികളെ ഞങ്ങള്‍ക്കെതിരേ ഉപയോഗിച്ചേക്കാം. ഈ സഖ്യത്തിനെതിരേ ചിലര്‍ക്ക് വലിയ അസ്വസ്ഥതയുണ്ടെന്നെനിക്കറിയാം. പക്ഷേ, സംസ്ഥാന ജനത മാറ്റത്തിനാഗ്രഹിക്കുന്നു. തൊഴില്‍, ക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ പുരോഗതി ആഗ്രഹിക്കുന്നു. അച്ഛന്‍ കശ്മീരിയാണ്. അദ്ദേഹത്തിന് മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ കടക്കാന്‍ വലിയ വിഷമമുള്ള കാലമുണ്ടായിരുന്നു. അന്ന് കശ്മീരില്‍ ആളുകള്‍ അദ്ദേഹത്തെ ‘ഹിന്ദുസ്ഥാനി’ എന്നാണ് പരാമര്‍ശിച്ചിരുന്നത്.

? എന്‍ഡിഎയില്‍ ചേരുമോ?

– ഇപ്പോള്‍ പറയാനാവില്ല

? ഈ സഖ്യം ഷേഖ്-ഇന്ദിരാ കരാര്‍ ഷേഖ് അബ്ദുള്ളയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിച്ചപോലെ, ഫാറൂഖ്-രാജീവ് കരാര്‍ നാഷണല്‍ കോണ്‍ഫ്രന്‍സിനെ ബാധിച്ചപോലെ പിഡിപിയെ ബാധിക്കുമെന്നു ഭയക്കുന്നുണ്ടോ?

– ഈ സഖ്യം മറ്റുകരാറുകള്‍ പോലെ അധികാരത്തിനുവേണ്ടി തട്ടിക്കൂട്ടിയതല്ല. ഇത് സംസ്ഥാന ജനങ്ങള്‍ക്കു വേണ്ടിയാണ്. ഷെയ്ഖ് സ്വന്തം ഗവര്‍ണ്ണര്‍ എന്ന വ്യവസ്ഥയില്‍ ഇന്ദിരയുമായി കരാറുണ്ടാക്കിയത് തനിക്ക് മുഖ്യമന്ത്രിയാകാനായിരുന്നു. ഫാറൂഖിന് കരാര്‍വഴി കിട്ടിയത് ഷെയ്ഖിന്റെ പേരില്‍ ഒരു പാലവും ആറ് എന്‍എച്ച്പിസി പവര്‍ പ്ലാന്റുകളുമാണ്. ഒമര്‍-രാഹുല്‍ കരാര്‍ ഒമറിന് ആറു വര്‍ഷത്തെ മുഖ്യമന്ത്രിസ്ഥാനം മാത്രമാണ് നല്‍കിയത്. ഞങ്ങളുടെ ചര്‍ച്ചകളില്‍ ആരായിരിക്കണം മുഖ്യമന്ത്രിയെന്ന വിഷയമേ വന്നില്ല. സംസ്ഥാനത്തെ ജനങ്ങളെ എങ്ങനെ ഒന്നിപ്പിച്ചുനിര്‍ത്താമെന്നും സംസ്ഥാനത്തെന്തെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാമെന്നുമാണ് ഞങ്ങള്‍ വിലയിരുത്തിയത്.

പിഡിപിക്കുമുമ്പ് കശ്മീര്‍ ജനതക്ക് രാഷ്‌ട്രീയക്കാരുമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. അതിനു മുമ്പുവരെ രാഷ്‌ട്രീയക്കാര്‍ വോട്ടുചോദിക്കാന്‍ മാത്രമേ ജനങ്ങള്‍ക്കിടയില്‍ വന്നുള്ളൂ.1996-ല്‍ഞാന്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുമ്പോള്‍ ജനം എന്നെ ജനലുകളിലൂടെ നോക്കിക്കണ്ടു. ഞാന്‍ തെരഞ്ഞെടുപ്പു വിജയിച്ചശേഷവും ജനങ്ങളമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നു.

മുഫ്തി സാഹബ് 2002-ല്‍ മുഖ്യമന്ത്രിയായപ്പോള്‍ അവര്‍ എന്‍സിക്കാരാണ്, ഇയാള്‍ നിങ്ങള്‍ക്കെതിരാണ് തുടങ്ങിയ പരാതികള്‍ ചിലര്‍ പറയുമായിരുന്നു. അദ്ദേഹം അതു കേള്‍ക്കാതെ അവരോടു ജോലിയില്‍ മുഴുകാന്‍ പറഞ്ഞു. താഴ്‌വരയില്‍ അസ്വീകാര്യരായിരുന്ന കോണ്‍ഗ്രസിനെ ഞങ്ങളുമായുള്ള സഖ്യത്തെ തുടര്‍ന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ സ്വീകരിച്ചു. അതേനേട്ടം ഈ സഖ്യം കൊണ്ട് ബിജെപിക്കും കശ്മീരില്‍ ഉണ്ടാകും. പിഡിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ മികച്ച രീതിയില്‍ മുന്നോട്ടു പോവുകയായിരുന്നു. പക്ഷേ അമര്‍നാഥ് ഭൂമി വിവാദം വലിയ അബദ്ധമായിപ്പോയി. അച്ഛന്‍ അതിനോട് എതിരായിരുന്നു. എന്നാല്‍ ഗുലാം നബി ആസാദ് അക്കാര്യത്തില്‍ പിടിവാശി കാണിച്ചു, ആ സംഭവം വഴി ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാമെന്ന തെറ്റിദ്ധാരണയിലായിരുന്നു ആസാദ്. അതു പിഴച്ചു.

? പ്രധാനമന്ത്രി മോദിയെക്കുറിച്ച്?

– കുറച്ചുതവണയേ കണ്ടിട്ടുള്ളു. അദ്ദേഹം പുതിയ ആശയങ്ങളോട് തുറന്ന സമീപനക്കാരനാണ്. അവ ഇഷ്ടപ്പെടുന്നു, മികച്ചവ ഉദാര മനസോടെ ക്ഷണവേഗം ഉള്‍ക്കൊള്ളുന്നു. വെള്ളപ്പൊക്കക്കാലത്ത് ആകാശക്കാഴ്ച കണ്ടാല്‍ പോരാ അവിടത്തെ കച്ചവടക്കാരെയും സാധാരണ യുവജനങ്ങളെയും നേരിട്ടു കാണണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു, അദ്ദേഹം അതു ചെയ്തു.

? ഈ ദൃഢനിശ്ചയത്തോടെയുള്ള സഖ്യത്തെ ചരിത്രം എങ്ങനെ വിലയിരുത്തുമെന്നു പ്രതീക്ഷിക്കുന്നു?

– ഞങ്ങള്‍ ഇതുചെയ്തത് ജനങ്ങള്‍ക്കു വേണ്ടിയാണ്. വിവിധ മേഖലകള്‍ തമ്മിലുള്ള വിഭാഗീയത ഇല്ലാതാക്കാനാണ്. അതുവഴി കശ്മീര്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചെറിയ ശ്രമം നടത്താനാണ്. ഇതൊരു വെല്ലുവിളിയാണ് ഞങ്ങള്‍ക്ക്. നോക്കാം എന്തു സംഭവിക്കുമെന്നു കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.